കേന്ദ്ര സർക്കാർ ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കുന്നുവോ? വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ കെ. / മാതൃഭൂമി ഫാക്ട് ചെക്ക് 

.

കേന്ദ്ര സർക്കാർ ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കാൻ നീക്കം നടത്തുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. മന്ത്രാലയ പദവി എടുത്തുമാറ്റി, സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ വെറുമൊരു വകുപ്പാക്കി മാറ്റാനാണ് ശ്രമമെന്നാണ് വാദം.

ഇതിന്റെ വാസ്തവമെന്തെന്ന് മാതൃഭൂമി അന്വേഷിക്കുന്നു.



പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ സ്‌ക്രീൻഷോട്ട്

പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/web/20221010081938/https://www.facebook.com/welfarepartykerala

അന്വേഷണം

'ഡെക്കാൻ ഹെറാൾഡ്' എന്ന ഇംഗ്ലീഷ് മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം നൽകിയത്. 2006-ൽ യു.പി.എ. സർക്കാർ സ്ഥാപിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ പിരിച്ചുവിട്ട് സാമൂഹികനീതി മന്ത്രാലയവുമായി സംയോജിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വാർത്ത. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ളതാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചാരണം നടക്കുന്നത്.

ഡെക്കാൻ ഹെറാൾഡ് വാർത്ത:
https://www.deccanherald.com/national/modi-govt-likely-to-scrap-minority-affairs-ministry-1150322.html

പ്രസ്തുത വാർത്തയിലെ വിവരങ്ങൾ കേന്ദ്ര സർക്കാർ നിഷേധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കികൊണ്ട് പി.ഐ.ബി. ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പ്രസ്തുത ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

2006-ൽ അന്നത്തെ യു.പി.എ. സർക്കാരാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നല്കുന്നതിനായിരുന്നു ഇത്. അതുവരെ സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴിലൊരു വകുപ്പായിരുന്നു ന്യൂനപക്ഷ കാര്യം. നിലവിലെ മന്ത്രാലയത്തെ വീണ്ടും ഈ രീതിയിൽ മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന പ്രചാരണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല.

വാസ്തവം

ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രസ്തുത പ്രചാരണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭ്യമല്ല.

Content Highlights: Ministry of Minority Affairs, Central government, Smrithi Irani, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented