പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയില്ലേ? വാസ്തവമെന്ത്? |Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് 

പ്രതീകാത്മക ചിത്രം | കടപ്പാട്: കാൻവ

സാധുതയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ''ഐ.ആർ.ഡി.എയുടെ പുതിയ നിയപ്രകാരം നവംബർ ഒന്ന് മുതൽ ഇത് നടപ്പാകും'' എന്നും സന്ദേശത്തിൽ പറയുന്നു.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശം-
''Important info
Any accidental claim on Car/ Vehicle will not be entertained if on the day of accident the vehicle is not having valid Pollution control board certificate from Nov.1, This new law introduced by IRDA and later approved by Supreme court. This is applicable to both Comprehensive and Third party insurance policy.'സന്ദേശത്തിന്റെ വാസ്തവം എന്തെന്ന് പരിശോധിക്കാം.

അന്വേഷണം

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ വാഹനങ്ങൾ പുക പുറംതള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുന്ന രേഖയാണ് പി.യു.സി. സർട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കണ്ട്രോൾ അഥവാ പുക പരിശോധന സർട്ടിഫിക്കറ്റ്).

സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2020 മുതൽ പ്രസ്തുത സന്ദേശം പ്രചരിക്കുന്നതായി കണ്ടെത്തി. പക്ഷേ, മോട്ടോർ വാഹന വകുപ്പ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതായി വാർത്താ മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട് ഫേസ്ബുക്ക്

പി.യു.സി. സർട്ടിഫിക്കറ്റും ഇൻഷുറൻസും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. സാധുതയുള്ള പി.യു.സി. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് 2018-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇവ പാലിക്കാതെ കമ്പനികൾ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നത് തുടർന്നു. ഈ സാഹചര്യത്തിൽ, ഐ.ആർ.ഡി.എ.ഐ. 2020 ആഗസ്തിൽ വീണ്ടും ഇത് സംബന്ധിച്ച സർക്കുലർ ഇറക്കി. ഇതിനു പിന്നാലെയാണ് പ്രസ്തുത സന്ദേശം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

ഐ.ആർ.ഡി.എ.ഐയുടെ സർക്കുലറുകൾ (2018, 2020) | കടപ്പാട്- ഐ.ആർ.ഡി.എ.ഐ.

നിയമപ്രകാരം, വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി ലഭിക്കാനും പുതുക്കാനും സാധുതയുള്ള പി.യു.സി. സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അപകടം നടന്നാൽ ഇൻഷുറൻസുള്ള വാഹനങ്ങൾക്ക് അർഹമായ പരിരക്ഷ ക്ലെയിം ചെയ്യുന്നതിനോ, ലഭിക്കുന്നതിനോ തടസ്സമില്ല. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അവരും ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. 2020-ൽ ഇത്തരത്തിൽ പ്രചാരണം നടന്നപ്പോൾ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) ഇത് സംബന്ധിച്ച വാസ്തവമെന്തെന്ന് അറിയിച്ചിട്ടുണ്ട്.

എം.വി.ഡിയുടെ അറിയിപ്പ് (2020) | കടപ്പാട്: ഫേസ്ബുക്ക്

https://www.facebook.com/mvd.socialmedia/posts/pfbid02YdtDGgafGRnrpHvcp9pKjXPBf7WQdy8yHeyshKQCZCFq2f4HAXFLczzrEQBvHNDZl

2020-ൽ കേരള പോലീസും ഇത് സംബന്ധിച്ച വിവരം പോസ്റ്റ് ചെയ്തിരുന്നു.

(കൃത്യമായി പുക പരിശോധന നടത്തി പി.യു.സി. സർട്ടിഫിക്കറ്റ് വയ്ക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വാഹന ഉടമയ്ക്ക് മേൽ പോലീസിന് പിഴ ചുമത്താവുന്നതാണ്.)

വാസ്തവം

അപകടസമയത്ത് സാധുതയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഇത്തരമൊരു നിയമില്ല. സാധുതയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹന ഇൻഷുറൻസ് പുതുക്കി ലഭിക്കില്ല എന്ന നിയമമാണ് നിലവിലുള്ളത്.

Content Highlights: PUC certificate, smoke test, insurance claim, fact check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented