16 വർഷം മഞ്ഞിലുറഞ്ഞ സൈനികന്റെ മൃതദേഹം, യാഥാർത്ഥ്യമെന്ത് ? | Fact Check


ജസ്‌ന ജയൻ/ ഫാക്ട് ചെക്ക് ഡെസ്‌ക്

സൈനികന്റെ മൃതദേഹം കണ്ടെത്തി എന്ന വാർത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം.

തിനാറ് വർഷങ്ങൾ മഞ്ഞിൽ പുതഞ്ഞ് കിടന്ന ശേഷം ലാൻസ് നായിക് അമരീഷ് ത്യാഗിയുടെ മൃതദേഹം കഴിഞ്ഞ സെപ്തംബർ 23-നാണ് ഉത്തരാഖണ്ഡിലെ സതോപന്ത് മലനിരയിൽനിന്ന് കണ്ടെത്തിയത്. പിന്നീട്, ഗാസിയാബാദിലെ ഹിസാലിയിലുള്ള വീട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങും നടന്നു. എന്നാൽ അദ്ദേഹത്തിന്റെതെന്ന പേരിൽ മഞ്ഞിൽ ഉറഞ്ഞുപോയ ഒരു മൃതദേഹത്തിന്റെ ദൃശ്യമിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെപ്തംബർ 28-ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 20,000 പേർ കണ്ടു. 824 പേർ വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഈ ദൃശ്യത്തിന്റെ ആധികാരികതയാണ് പരിശോധിക്കുന്നത്. https://web.archive.org/web/20210930064937/https://www.youtube.com/watch?v=hawS_tggDdY&t=1s

അന്വേഷണം

മഞ്ഞിൽ ഉറഞ്ഞുപോയ സൈനിക യൂണിഫോമിലുള്ള മൃതദേഹം സ്ട്രക്ചറിൽ കിടത്തിയിരിക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. ചുറ്റും കൂടിനിൽക്കുന്നവരും സൈനിക വേഷത്തിലാണുളളത്. ഇൻവിഡ് ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വീഡിയോയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു. ഇതേ ദൃശ്യം മുൻ വർഷങ്ങളിലും പ്രചരിച്ചിട്ടുള്ളതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പലപ്പോഴായി ഈ ദൃശ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2019-ൽ ഇതേ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഹരിയാണയിലെ പിൽവയിൽനിന്നുള്ള അശോക് എന്ന സൈനികന്റെ മൃതദേഹം എന്ന തരത്തിലാണ്.

(മുൻ വർഷങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയുടെ ലിങ്കുകൾ)
https://www.youtube.com/watch?v=IxBuVfOf0Mc
https://www.youtube.com/watch?v=dE4HkRc-fT0
https://www.youtube.com/watch?app=desktop&v=_v3WzlPm3-Y

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ രാഹുൽ ഷിൻഡെയുടെ മൃതദേഹം എന്ന തരത്തിൽ 2019 നവംബറിൽ ഇതേ ദൃശ്യം പ്രചരിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=2AfjccyIwq0

ഈ ദൃശ്യങ്ങളെല്ലാം തന്നെ ഒന്നു തന്നെയാണ്. ഫ്രെയ്മിൽ, താഴെ വലത്തേ അരികിലായി ഒരേ ചിഹ്നം തന്നെ എല്ലാ വീഡിയോകളിലുമുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകളിലും ഈ ചിഹ്നമുണ്ട്.

വാസ്തവം

മഞ്ഞിനടിയിൽപ്പെട്ട് മരണപ്പെട്ട ലാൻസ് നായിക് അമരീഷ് ത്യാഗിയുടെ മൃതദേഹത്തിന്റെത് എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. ഈ വീഡിയോ മുൻ വർഷങ്ങളിലും പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ഡിസംബർ 20-നാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അമരീഷ് ത്യാഗിയുടെ മൃതദേഹം കണ്ടെത്തിയത് 2021 സെപ്തംബർ 23-നാണ്. ദേശീയ മാധ്യമങ്ങളെല്ലാം ഈ വാർത്ത ഏറെ പ്രാധാന്യത്തോടെ നൽകിയിരുന്നു
https://www.hindustantimes.com/cities/noida-news/ghaziabad-family-s-wait-ends-as-body-of-indian-army-soldier-brought-home-after-16-years-101632855060215.html
Body Of Soldier Who Went Missing Near Uttarakhand Peak In 2005 Sent To Family (ndtv.com)

Content Highlights: Body Of Soldier Who Went Missing Near Uttarakhand Peak In 2005 found | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented