
പ്രചരിക്കുന്ന ചിത്രം
റഷ്യയുടെ പ്രധാന വരുമാന സ്രോതസായ റഷ്യൻ എണ്ണയുടെയും വാതക ഊർജത്തിന്റെയും എല്ലാ ഇറക്കുമതികളും പൂർണമായും നിരോധിച്ചുകൊണ്ടാണ് അമേരിക്ക യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഇതേസമയം ഊർജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ.
https://www.mathrubhumi.com/news/world/america-imposes-sanctions-on-russian-imports-and-european-union-to-take-stands-1.7327590
പഞ്ചാബ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിന്നിരുന്നതായിരുന്നു രാജ്യത്തെ ഇന്ധനവില. എന്നാൽ ഇപ്പോൾ, തെരഞ്ഞെടുപ്പ് അവസാനിക്കുകയും അതിനോടൊപ്പം യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഭാഗമായി ഉയർന്ന അസംസ്കൃത എണ്ണവില 2008-ന് ശേഷമുള്ള സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്.
https://www.mathrubhumi.com/money/commodities/crude-oil-price-surges-to-highest-since-2008-1.7322075
ഇതിനിടയിലാണ് ഒരു പെട്രോൾ പമ്പിൽ ഇരുചക്രവാഹങ്ങളുമായി തിരക്കുകൂട്ടുന്ന ആളുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. 'ഇന്നലെ രാത്രി പെട്രോൾ പമ്പുകളിൽ ഉണ്ടായ ഈ തിരക്ക് ഒരു ജനതയ്ക്ക് തന്റെ ഭരണാധികാരിയോട് ഉള്ള വിശ്വാസമാണ് തെളിയിക്കുന്നത്... ജയ് മോദിജി' എന്ന അടിക്കുറിപ്പോടെയാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/photo/?fbid=5007139866020565&set=gm.5646186308729232
എന്താണ് ഈ ചിത്രത്തിന് പിന്നിലെ വാസ്തവം?
അന്വേഷണം
പെട്രോൾ പമ്പിൽ ഇരുചക്ര വാഹനങ്ങളുമായി ഇന്ധനം അടിക്കാൻ കാത്തുനിൽക്കുന്ന ജനങ്ങൾ ആരും തന്നെ മാസ്ക് ഉപയോഗിച്ചിട്ടില്ല എന്ന് പ്രഥമദൃഷ്ടിയിൽ തന്നെ മനസിലാക്കാം കഴിയുന്നതാണ്.
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രത്തിനോടെ സാദിർശ്യമുള്ള ഒരു ചിത്രം ഇന്ത്യ ടുഡേയുടെ വെബ്സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. 2012 സെപ്റ്റംബർ 16 ന് പോസ്റ്റ് ചെയ്ത ബ്രാൻഡഡ് ഇന്ധനങ്ങളുടെ വിലവർദ്ധനവിനെ കുറിച്ചുള്ള വാർത്തയുടെ വീഡിയോ കവർ ചിത്രമായാണ് പ്രസ്തുത ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രത്തോടെ സാദൃശ്യമുള്ള ഒരു ചിത്രം പഞ്ചാബ് കേസരി പത്രത്തിന്റെ വെബ്സൈറ്റിലും കാണാൻ കഴിഞ്ഞു. 2017 നവംബർ എട്ടിന് പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ പരമ്പരയിൽ ഉൾപെട്ടിട്ടുള്ളതാണ് കണ്ടെത്തിയ ചിത്രം. 'നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ജനങ്ങൾ പെട്രോൾ പമ്പ് വളഞ്ഞു. പെട്രോൾ പമ്പുകളിൽ പഴയ നോട്ടുകൾ കുറച്ചുകാലം സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിനോടൊപ്പം ടൈംസ് ഓഫ് ഇന്ത്യയുടെ തമിഴ് പതിപ്പിലും പ്രസ്തുത ചിത്രം കാണാൻ കഴിഞ്ഞു. 2017 നവംബർ 26-ന് പ്രസിദ്ധീകരിച്ച ഇന്ധന വിലവർദ്ധന സംബന്ധിച്ച വാർത്തയോടൊപ്പമായിരുന്നു അത്.
റഷ്യൻ അധിനിവേശം നിമിത്തം ഉയർന്ന അസംസ്കൃത എണ്ണയുടെ വില രാജ്യത്തെ പെട്രോൾ - ഡീസൽ വില വർദ്ധനവിന് കാരണമാകും. ഈ തിരിച്ചറിവ് സാധാരണക്കാരിൽ ആശങ്കകൾ ഉയർത്തിയിരിക്കുന്നു എന്നത് വാസ്തവം തന്നെയാണ്.

2021 നവംബർ നാലു മുതൽ 2022 മാർച്ച് ഏഴു വരെയുള്ള നാല് മാസങ്ങളിൽ രാജ്യത്തെ പെട്രോൾ ഡീസൽ വിലകളിൽ വലിയ മാറ്റങ്ങൾ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. 2017 ജൂണിൽ പ്രതിദിന വില പരിഷ്കരണത്തിന് ശേഷം മാറ്റങ്ങളില്ലാതെ തുടർന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരുന്നു ഇത്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണമാണ് പെട്രോൾ ഡിസീൽ വിലകളിൽ മാറ്റങ്ങൾ വരാഞ്ഞത് എന്ന അഭിപ്രായം വളരെ ശക്തമായി തന്നെ നിലനിന്നിരുന്നു.
ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്ന ഒന്നായിരുന്നു 'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുന്നു' എന്ന അടിക്കുറിപ്പോടെയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
വാസ്തവം
യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഭാഗമായി ഉയർന്ന അസംസ്കൃത എണ്ണവില 2008-ന് ശേഷമുള്ള സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പെട്രോൾ പമ്പിൽ ഇന്ധനം അടിക്കാൻ ഇരുചക്രവാഹങ്ങളുമായി കാത്തു നിൽക്കുന്ന ജനങ്ങളുടെ ചിത്രം വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. പ്രസ്തുത ചിത്രം 2012 സെപ്റ്റംബർ 16-ന് ഇന്ത്യ ടുഡേയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ബ്രാൻഡഡ് ഇന്ധനങ്ങളുടെ വില വർദ്ധനവിനെ കുറിച്ചുള്ള വാർത്തയുടെ വീഡിയോ കവർ ചിത്രമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..