കോവിഡ്-19 രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമുള്ള യോഗാ ഗുരു ബാബാ രാംദേവിന്റെ അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്.
ഏപ്രില്‍ 25 ന് ആജ് തക് ചാനലുമായി നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. പ്രസ്തുത വീഡിയോ നിങ്ങള്‍ക്കിവിടെ കാണാം.
ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്ക്കാന് സാധിച്ചാല്‍ അയാള്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്നാണ് ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത്.
വീഡിയോയുടെ ആറാം മിനിറ്റില്‍ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് പറയുന്നു.
ഇന്ത്യ ടുഡേ, ഫ്രീ പ്രസ് ജേണല്‍ ഉള്‍പ്പടെ നിരവധി മാധ്യമങ്ങള്‍ ബാബാ രാംദേവിന്റെ ഈ അവകാശവാദങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
എന്നാല്‍ ഈ രണ്ട് വാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു.
ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ല. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്ന് മുംബൈയിലെ വോഖാര്‍ട് ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.
ശ്വാസം പിടിച്ചുനിന്നാല്‍ കൊറോണ ബാധ തിരിച്ചറിയാമെന്ന വാദം വലിയ രീതിയില്‍ പ്രചാരം നേടിയ പശ്ചാത്തലത്തില്‍ വിവിധ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി എഎഫ്പിയും ഈ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശ്വാസം പിടിച്ചുനില്ക്കുന്നതിലൂടെ ശ്വാസകോശ രോഗമായ ഫൈബ്രോസിസ് തിരിച്ചറിയാന്‍ സാധിക്കുമെന്ന വാദം തെറ്റാണ്. അത് കോവിഡ്-19 ബാധിക്കുന്ന ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാവുന്ന ഒന്നല്ല. ഏറെ കാലമെടുത്ത് ഗുരുതരാവസ്ഥിലെത്തുന്ന ഒരു രോഗമാണത്. എന്ന് എഎഫ്പി പറയുന്നു.
മാത്രവുമല്ല കോവിഡ്-19 രോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് ശ്വസന പ്രശ്നം ഒരു രോഗ ലക്ഷണമായി വരാറുള്ളത്. കോവിഡ്-19 രോഗികളില്‍ എല്ലാവരിലും സാധാരണമായി കാണുന്ന ലക്ഷണങ്ങള്‍ പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ്. ചിലര്‍ക്ക് വേദനകള്‍, മൂക്കടപ്പ്, തൊണ്ട വരളല്‍ പോലുള്ളവയും കാണാറുണ്ട്.
അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്.
ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കോവിഡ്-19 വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണ്. ജീനം ഷാം പറയുന്നു.
എന്നാല്‍ കടുക് എണ്ണ ദഹനത്തെ സഹായിക്കുന്നു, ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു, ശരീരത്തിലെ സാധാരണ താപനില നിലനിര്‍ത്തുന്നു, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉണ്ട്, ചുവന്ന രക്താണുക്കളെ ശക്തിപ്പെടുത്തുന്നു, കൊളസ്ട്രോള്‍ നിലനിര്‍ത്തുന്നു, പ്രമേഹം കുറയ്ക്കുന്നു എന്നിവയെല്ലാം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
Content Highlights: baba ramdevs claims self testin corona covid 19 not backed by science
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..