വനിതാദിനത്തിൽ സമ്മാനങ്ങളുമായി ആമസോൺ! സന്ദേശത്തിന്റെ വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ  ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന സന്ദേശം

2022-ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് പതിനായിരത്തിലധികം സമ്മാനങ്ങൾ ആമസോൺ സൗജന്യമായി നൽകുന്നുണ്ട് എന്ന ഒരു സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ആമസോണിന്റെ സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ഈ സന്ദേശത്തിലുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ സമ്മാനം നേടുന്നതിനായി ഒരു ക്വിസിൽ പങ്കെടുക്കുവാനും നിർദ്ദേശിക്കുന്നു. എത്ര സമ്മാനങ്ങളാണ് ബാക്കിയുള്ളത് എന്നും ക്വിസിന് മുകളിലായി എഴുതി കാണിക്കുന്നുണ്ട്. സൈറ്റിന്റെ അടി ഭാഗത്ത്, സമ്മാനം കിട്ടി എന്ന് ചില കമന്റുകളും കാണാം.

സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്:

ഈ സന്ദേശം വ്യാജമാണോ? എന്താണ് ഇതിനു പിന്നിലെ വാസ്തവം?

അന്വേഷണം

അന്വേഷണത്തിന്റെ ഭാഗമായി പ്രചരിക്കുന്ന ലിങ്ക് സന്ദർശിച്ചു. ആമസോൺ ഇഷ്ടമാണോ, മറ്റുള്ളവരോട് ആമസോൺ ഉപയോഗിക്കുന്നതിന് നിർദ്ദേശിക്കുമോ, എത്ര റേറ്റ് നൽകും, ഉപയോക്താവിന്റെ പ്രായം എത്രയാണ് എന്നതാണ് സമ്മാനം നേടുന്നതിനായി ഉത്തരം നൽകേണ്ട ചോദ്യങ്ങൾ.

ലിങ്ക് തുറന്നാൽ ആദ്യം കാണുന്നത്:

ഇതിനെല്ലാം ഉത്തരം നൽകിയാൽ കുറച്ച് സമ്മാനപ്പെട്ടികൾ കാണിക്കുകയും, അതിൽനിന്ന് ഇഷ്ടമുള്ള പെട്ടി തിരഞ്ഞെടുക്കാനും നിർദ്ദേശിക്കുന്നു. പെട്ടികൾ വേഗം തുറക്കാൻ ഉപയോക്താവിനെ പ്രേരിപ്പിക്കുന്നതിനായി ടൈമറുമുണ്ട്. സമ്മാനമുള്ള പെട്ടി തുറന്നാൽ എന്ത് സമ്മാനമാണ് ലഭിക്കുക എന്നത് സ്‌ക്രീനിൽ തെളിയും. കൂടാതെ, അതിനോപ്പം, രണ്ട് നിയമങ്ങളും നൽകുന്നു. സമ്മാനം നേടണമെങ്കിൽ അഞ്ച് ഗ്രൂപ്പുകളിലേക്കോ ഇരുപത് വ്യക്തികളിലേക്കോ പ്രസ്തുത ലിങ്ക് ഷെയർ ചെയ്യുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ഉപയോക്താവിന്റെ മേൽവിലാസം നൽകണം എന്നതാണ്.

ഇങ്ങനെയൊരു സമ്മാനദാനം ആമസോൺ നടത്തുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ചു. അങ്ങനെ, 2022 ഫെബ്രുവരി നാലിന് ഡേയ്റ്റാ ക്വസ്റ്റ് മാഗസിൻ പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. ഈ പ്രചാരണം വ്യാജമാണെന്ന് ആമസോൺ പറഞ്ഞതായി അതിൽ പരാമർശിക്കുന്നു.

ലിങ്ക്: https://www.dqindia.com/amazon-international-womens-day-2022-giveaway-message-is-fake-heres-the-truth/

ഇതിനു മുന്നേയും ഇത്തരം വ്യാജപ്രചാരണങ്ങളുമായി ലിങ്കുകൾ പ്രചരിച്ചിരുന്നു. വാലന്റൈൻസ് ഡേ അടുത്തപ്പോൾ ഇതേ ചോദ്യങ്ങളുമായി ഒരു സൈറ്റിന്റെ ലിങ്ക് പ്രചരിച്ചിട്ടുണ്ടായി എന്ന് കണ്ടെത്തി.

വാസ്തവം

2022-ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് പതിനായിരത്തിലധികം സമ്മാനങ്ങൾ ആമസോൺ സൗജന്യമായി നൽകുന്നുണ്ട് എന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത്തരം ലിങ്കുകൾ ഫോണിൽ വൈറസ് കയറാനും ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധ്യതയുള്ളതാണ്.

Content Highlights: Amazon presenting special gifts on Women's Day! What is the truth of the message? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented