എഫ്.എം. പ്രക്ഷേപണങ്ങൾ കേൾക്കാനുള്ള സംവിധാനം ഐ.എസ്.ആർ.ഒ. വികസിപ്പിച്ചതോ? | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന മെസേജിൽനിന്ന്‌.

ലോകത്തെ ഏത് പ്രദേശത്തെയും എഫ്.എം. റേഡിയോ ആസ്വദിക്കാനായുള്ള ഒരു വെബ് പോർട്ടലിന്റെ ലിങ്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഐ.എസ്.ആർ.ഒ. ആണ് ഇത് വികസിപ്പിച്ചതെന്നാണ് അവകാശവാദം.

ലിങ്കിനോടൊപ്പമുള്ള വിവരണം ഇപ്രകാരമാണ്:
ഗംഭീരം...നമ്മുടെ ISRO താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....അപ്പോൾ പച്ച ഡോട്ടുകൾ കാണാം... ലോകമെമ്പാടുമുള്ള FM റേഡിയോ സ്റ്റേഷനുകളാണ്... ഏതെങ്കിലും ക്ലിക്ക് ചെയ്യുമ്പോൾ green dot നിങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ FM റേഡിയോ കേട്ട് ആസ്വദിക്കാം.. അതിശയകരമെന്നു പറയട്ടെ, ഇങ്ങനെ കേൾക്കാൻ ഇയർഫോൺ ആവശ്യമില്ല....
ലളിതമായി അതിശയിപ്പിക്കുന്നത്... ഞങ്ങളുടെ ISRO യിൽ അഭിമാനിക്കുന്നു
' *ISRO യ്ക്ക് നന്ദി*'-

ഇതിനു പിന്നിലെ വാസ്തവമെന്തെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

ഫേസ്ബുക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട്

അന്വേഷണം

റേഡിയോ ഗാർഡൻ എന്ന പോർട്ടലിന്റെ ലിങ്കാണ് പ്രചരിക്കുന്നത്. പോർട്ടൽ തുറക്കുമ്പോൾ സാറ്റ്ലൈറ്റ് ഭൂപടമാണ് കാണാൻ കഴിയുന്നത്. ഭൂപടത്തിൽ നിറയെ പച്ച ഡോട്ടുകളും കാണാം. ഓരോ ഡോട്ടും അതാത് പ്രദേശത്തെ ഓരോ എഫ്.എം. സ്റ്റേഷനെയാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ഡോട്ടിൽ ക്ലിക്ക് ചെയ്താൽ, അത് പ്രതിനിധാനം ചെയ്യുന്ന സ്റ്റേഷനിൽ നിന്നുള്ള ലൈവ് സംപ്രേഷണം കേൾക്കാൻ സാധിക്കും.

അന്വേഷണത്തിൽ, ബ്രിട്ടീഷ് മാധ്യമങ്ങളായ ദി ഗാർഡിയൻ, ദി ഇൻഡിപെൻഡന്റ് എന്നിവ ഇതിനെ പറ്റി നൽകിയ വാർത്തകൾ കണ്ടെത്താനായി. നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഡിസൈൻ കമ്പനികൾ നിർമിച്ച സൈറ്റാണ് ഇതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നെതർലൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗണ്ട് ആൻഡ് വിഷൻ എന്ന സ്ഥാപനത്തിന്റെ ഒരു റിസർച്ച് പ്രോജക്ടിന് വേണ്ടിയാണ് പ്രസ്തുത പോർട്ടൽ വികസിപ്പിച്ചത്. ഹെഡ്‌ഫോണിന്റെ സഹായമില്ലാതെ ലോകത്തെ വിവിധഭാഗങ്ങളിൽ നിന്നുള്ള റേഡിയോ സംപ്രേഷണങ്ങൾ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കേൾക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എണ്ണായിരത്തിലധികം എഫ്.എം. സ്റ്റേഷനുകൾ ഇതിൽ ലഭ്യമാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, ഈ പ്രോജെക്റ്റിന് ഐ.എസ്.ആർ.ഒയുമായി എന്തെങ്കിലും ബന്ധമുള്ളതായി റിപ്പോർട്ടുകളിലെവിടെയും പറഞ്ഞിട്ടില്ല.

ദി ഗാർഡിയൻ വാർത്തയുടെ ലിങ്ക്: https://www.theguardian.com/travel/2016/dec/16/tune-in-to-worlds-radio-stations-radiogarden

ദി ഇൻഡിപെൻഡന്റ് വാർത്തയുടെ ലിങ്ക്: https://www.independent.co.uk/tech/radio-garden-listen-to-worlds-stations-aleppo-havana-london-korea-a7479031.html

തുടർന്നുള്ള അന്വേഷണത്തിൽ, പി.ഐ.ബി. ഫാക്ട് ചെക്ക് 2021 ഏപ്രിൽ 10-നു നടത്തിയ ഒരു ട്വീറ്റ് കണ്ടെത്തി. റേഡിയോ ഗാർഡൻ എന്ന പോർട്ടൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും ഐ.എസ്.ആർ.ഒയ്ക്ക് ഇതുമായി ബന്ധമില്ലെന്നും പി.ഐ.ബി. വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവം

ലോകത്തെ ഏത് പ്രദേശത്തെയും എഫ്.എം. റേഡിയോ ആസ്വദിക്കാനായി വികസിപ്പിച്ച റേഡിയോ ഗാർഡൻ എന്ന പോർട്ടലിനു ഐ.എസ്.ആർ.ഒയുമായി ബന്ധമില്ല. നെതർലൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗണ്ട് ആൻഡ് വിഷൻ എന്ന സ്ഥാപനത്തിന് വേണ്ടി ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഡിസൈൻ കമ്പനികളാണ് ഇത് വികസിപ്പിച്ചത്.

Content Highlights: FM Stations, ISRO, I.S.R.O., One Platform, Green Dots, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented