വെംബ്ലിയിൽ നിസ്‌കരിക്കണം എന്നാവശ്യപ്പെട്ട യുവാവിനെ കയ്യേറ്റം ചെയ്യുന്നത് യഥാർത്ഥമോ? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ട്വിറ്റർ

ണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നിസ്‌കരിക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റേതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മുൻ ബോക്‌സിങ്ങ് താരം ജൂലിയസ് ഫ്രാൻസിസ് ആണ് ദൃശ്യങ്ങളിൽ എന്നാണ് പോസ്റ്റുകളിലെ അവകാശവാദം.

പോസ്റ്റുകൾ:

ഫേസ്ബുക്ക്:

ട്വിറ്റർ:

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഇതിനകം നിരവധി പേരാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും ഇതേ അവകാശവാദത്തോടെ പ്രസ്തുത ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

വിശദമായ അന്വേഷണത്തിൽ, 2022 ജൂൺ പതിനാല് മുതൽ മറ്റൊരു അവകാശവാദവുമായി ഈ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി. 'ബോക്‌സ്പാർക്ക് വെംബ്ലിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന മുൻ ബ്രിട്ടീഷ് ഹെവി വെയ്റ്റ് ചാമ്പ്യൻ ജൂലിയസ് ഫ്രാൻസിസ് പ്രശ്നങ്ങളുണ്ടാക്കിയ ചിലരെ കൈകാര്യം ചെയ്തു' എന്ന തരത്തിലാണ് ഇത് പ്രചരിച്ചത്. പലരും @gloryglorytott എന്ന ട്വിറ്റർ അക്കൗണ്ടിനാണ് ഈ വീഡിയോയുടെ കടപ്പാട് നൽകിയിട്ടുള്ളത്.

ഗ്ലോറി ഗ്ലോറി ട്വീറ്റ്:

കൂടാതെ, വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ചില ഓൺലൈൻ വാർത്തകളും ലഭിച്ചു. ഇതിൽനിന്ന്, ദൃശ്യങ്ങളിലുള്ളത് ജൂലിയസ് ഫ്രാൻസിസ് ആണെന്ന് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന പോലെ വെംബ്ലി സ്റ്റേഡിയത്തിൽ അല്ല മറിച്ച് സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ്റ്റാർ എന്ന പോപ്-അപ്പ് മാളിനു മുൻപിലാണ് സംഭവമുണ്ടായത്. നിസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് യുവാവ് ബഹളമുണ്ടാക്കി എന്ന വാദവും അടിസ്ഥാനരഹിതമാണ്. ബോക്സ്റ്റാറിനു മുൻപിൽ ആൾക്കാരെ ശല്യം ചെയ്യ്ത സംഘത്തിലെ ഒരാളെയാണ് ജൂലിയസ് ഇടിച്ചു വീഴ്ത്തിയത്. 2022 ജൂൺ പതിനൊന്നിന് ലണ്ടനിലെ വെംബ്ലിയിലാണ് സംഭവം നടന്നതെന്നും ബ്രിട്ടീഷ് വാർത്താ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സന്ദർശകരെയും ജീവനക്കാരെയും ഈ സംഘം അടിക്കുകയും തുപ്പുകയും ചെയ്തു. ഇതിൽനിന്ന് ഇവരെ തടയാൻ ജൂലിയസും സുരക്ഷാ സംഘവും ശ്രമിച്ചു എങ്കിലും അവർ പിന്തിരിഞ്ഞില്ല. സംഘത്തിലൊരാൾ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും മോശമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ശേഷം, ജൂലിയസിന് നേരെയും കയർത്തു. ഇതേ തുടർന്നാണ് ഇടിച്ചത്. നടന്നതിനെ കുറിച്ച് ജൂലിയസ് അമേരിക്കൻ വാർത്താ മാധ്യമമായ ടീഎംസീയുമായുള്ള (TMZ) ഇൻർവ്യൂവിലും പറയുന്നുണ്ട്.

ഇന്റർവ്യൂ: https://www.tmz.com/watch/2022-06-21-062122-julius-francis-main-1443853/

വാർത്താ ലിങ്കുകൾ:

മിറർ: https://www.mirror.co.uk/sport/boxing/julius-francis-boxpark-tyosn-fury-27250823

ന്യൂയോർക്ക് പോസ്റ്റ്: https://nypost.com/2022/06/13/ex-boxing-champ-julius-francis-demolishes-rabble-rouser-with-punch/

ദി സൺ: https://www.thesun.co.uk/sport/18878545/julius-francis-mike-tyosn-security-officer/

ദി ഇന്ത്യൻ എക്‌സ്പ്രസ്: https://indianexpress.com/article/sports/sport-others/watch-boxer-turned-bouncer-julius-francis-who-fought-tyosn-and-klitschko-kos-a-rowdy-customer-with-his-smashing-left-punch-7985760/

വീഡിയോ വൈറൽ ആയതിനെ തുടർന്ന് ബോക്സ്റ്റാറിന്റെ സി.ഇ.ഒ. ലിങ്ക്ഡിന്നിൽ ഇത് സംബന്ധിച്ച ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു.

പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ലിങ്ക്ഡിൻ

വാസ്തവം

വെംബ്ലി സ്റ്റേഡിയത്തിൽ നിസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ആളെ ജൂലിയസ് ഫ്രാൻസിസ് ഇടിച്ചു എന്ന പ്രചാരണം വ്യാജമാണ്. സ്റ്റേഡിയത്തിലല്ല മറിച്ച്, സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ്റ്റാർ എന്ന പോപ് അപ്പ് മാളിനു മുൻപിലാണ് സംഭവമുണ്ടായത്. മാളിലെത്തിയ ജനങ്ങളെയും സുരക്ഷാ ജീവനക്കാരെയും ശല്യം ചെയ്ത സംഘത്തിലെ ഒരാളെയാണ് ജൂലിയസ് ഇടിച്ചു താഴെയിട്ടത്.

Content Highlights: Wembley Stadium, Muslim Youth, Namaz, Boxer, Beaten, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented