പമ്പ റോഡിൽ പശുവിനെ പുലി പിടിച്ചുവെന്ന പ്രചാരണം! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്./ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം

ത്തനംതിട്ടയിലെ ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന വാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.



അന്വേഷണം

'പമ്പ റോഡിൽ പുലി പശുവിനെ പിടിച്ചപ്പോൾ' എന്ന വിവരണത്തോടെയാണ് 30 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. പശുവിന്റെ കഴുത്തിൽ പിടുത്തമിട്ട പുലി റോഡിന്റെ അതിരിലുള്ള ബാരിയറിനടിയിലൂടെ അതിനെ താഴേക്ക് വലിച്ച് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ. പശ്ചാത്തലത്തിൽ പുലിയുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ഒരു യാത്രികൻ ബഹളമുണ്ടാക്കുന്നതും വാഹനത്തിന്റെ ഹോൺ മുഴക്കുന്നതും കേൾക്കാം

ഓഗസ്റ്റ് 19 മുതലാണ് കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ട് ഈ വീഡിയോ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇത് നിലക്കൽ പമ്പ റോഡിൽ നിന്നുള്ളതാണെന്ന വാദത്തോടെ ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.

കീ ഫ്രെയിം ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രസ്തുത ദൃശ്യങ്ങൾ കഴിഞ്ഞ ഒരാഴ്ചയിലധികമായി പല അവകാശവാദങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. ഉത്തര കർണാടകയിൽ നിന്നുള്ളതാണെന്നും ഗൂഡല്ലൂരിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും പാക്‌സിതാനിലെ നതാലിയ ഗലി മേഖലയിൽ നടന്ന സംഭവത്തിന്റേതാണെന്ന തരത്തിലും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കീ വേർഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ചില മാധ്യമ വാർത്തകൾ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യ, നവ് ഭാരത് ടൈംസ് എന്നീ മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ റാണിഖേത് ജില്ലയിലാണ് ഇത് നടന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

വാർത്തകളുടെ ലിങ്കുകൾ:

https://navbharattimes.indiatimes.com/viral/omg-news/leopard-kills-cow-on-highway-watch-shocking-viral-video/articleshow/93583883.cms?story=1

https://timesofindia.indiatimes.com/videos/news/on-cam-leopard-kills-cow-near-ranikhet-in-uttarakhand/videoshow/93583427.cms#:~:text=A%20video%20showing%20a%20leopard,in%20the%20past%20few%20years.

ഇത് സ്ഥിരീകരിക്കാൻ ഉത്തരാഖണ്ഡിലെ അൽമോറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ബന്ധപെട്ടു. അൽമോറ ഡി.എഫ്.ഒ. വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ: 'ഈ സംഭവം നടന്നത് അൽമോറ ജില്ലയിലെ ബസോലി എന്ന് ഗ്രാമത്തിനടുത്തായിട്ടാണ് അല്ലാതെ റാണിഖേത് ജില്ലയിലല്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിന് ദേശീയ പാതയ്ക്കടുത്തായിട്ടാണ് ഈ സംഭവം നടന്നത്.'

കൂടുതൽ വിശദമായ അന്വേഷണത്തിൽ ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന വന്യജീവികളുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്ന് കണ്ടെത്തി. ഇതിലും ബസോലിയിൽ പശുവിനെ പുലി പിടിക്കുന്ന ദൃശ്യങ്ങളുണ്ട്.

വാസ്തവം

ശബരിമല-പമ്പ പാതയിൽ പശുവിനെ പുലി പിടിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രസ്തുത ദൃശ്യങ്ങൾ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ ബസോലി ഗ്രാമത്തിൽ നടന്ന സംഭവത്തിന്റേതാണ്.

Content Highlights: Tiger, Cow, caught, Sabarimala, Pampa, Uttarakhand, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented