200 വയസ്സായ സന്യാസിയോ? വീഡിയോയുടെ വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ടിക് ടോക് @auyary13

200 വയസ്സായ സന്യാസിയുടേതെന്ന തരത്തിൽ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നുണ്ട്. ശോഷിച്ച ശരീരമുള്ള കാഷായവേഷധാരിയായ ഒരു വൃദ്ധൻ കുട്ടിയെ അനുഗ്രഹിക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോയിലുള്ള വൃദ്ധൻ 200 വയസ്സുള്ള സന്യാസിയാണോ? വാസ്തവം പരിശോധിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: instagram

പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/save/https://www.instagram.com/p/CcP6K72AdaT/

അന്വേഷണം

സെർച്ച് ടൂളുകളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ ഇൻസൈഡർ എന്ന ഇംഗ്ലീഷ് മാധ്യമത്തിന്റെ വാർത്ത ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് അവർ ഈ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. 109 വയസ്സുള്ള ല്യൂആങ് എന്ന തായ്ലാന്റുകാരനായ സന്യാസിയാണ് വിഡിയോയിലുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
https://www.insider.com/videos-elderly-man-monk-thailand-viral-age-rumors-2022-3

@auyary13 എന്ന ടിക്ടോക് യൂസറിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ടിക്ടോക് ഉപയോക്താവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലിങ്കും(auyary_sry) റിപ്പോർട്ടിൽനിന്ന് ലഭിച്ചു.

ല്യൂആങ്ങിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും auyary_sry എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 22-ന് അദ്ദേഹം മരിച്ചുവെന്നും അതിൽനിന്ന് അറിയാൻ സാധിച്ചു. യൂസറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചിട്ടില്ല.

തുടർന്നുള്ള അന്വേഷണത്തിൽ 'ഖാഓസോത്' എന്ന തായ്ലൻഡിലെ ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് ലഭിച്ചു. തായ്ലൻഡിൽ വൈറലായ ല്യൂആങ്ങിന്റെ വീഡിയോയെക്കുറിച്ചുള്ള വർത്തയാണിത്. മുകളിൽ പരാമർശിച്ച ടിക് ടോക്ക് യൂസറാണ് വൃദ്ധനെ പരിചരിച്ചിരുന്നതെന്നും അവർ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് 109 വയസ്സുണ്ടെന്നാണ് ഖാഓസോതും പറയുന്നത്.
https://www.khaosod.co.th/special-stories/news_6900084

തൈരത്.കോം എന്ന തായ് മാധ്യമത്തിൽ അദ്ദേഹത്തിന്റെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അതിൽ ല്യൂആങ്ങിന്റെ വയസ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി നൽകിയിട്ടുണ്ട്.

തായ് ഭാഷയിലുള്ള റിപ്പോർട്ടിലെ പ്രസക്ത ഭാഗത്തിന്റെ പരിഭാഷ: 'ഔദ്യോഗിക രേഖകൾ പ്രകാരം ല്യൂആങ്ങിന്റെ വയസ്സ് 93 ആണ്. 1930 ഏപ്രിൽ മൂന്നാണ് ഔദ്യോഗിക ജനന തീയതി. എന്നാൽ താൻ 1913-ലാണ് ജനിച്ചതെന്നാണ് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞിട്ടുള്ളത്. പഴയ കാലത്ത് ജനന തീയതി വൈകി രേഖപ്പെടുത്തുന്നത് സാധാരണമാണ്.'
https://www.thairath.co.th/news/local/northeast/2350321

തായ് ഭാഷയിലുള്ള തൈരത് വാർത്തയുടെ ഇംഗ്ലീഷ് പരിഭാഷ | കടപ്പാട്: thairath.com

തായ്ലൻഡിലെ 'നാഖോൻ രാത്ചസിമ' പ്രവിശ്യയിലുള്ള 'ബാൻ കലാങ്' ബുദ്ധക്ഷേത്രത്തിലെ സന്യാസിയായിരുന്നു ല്യൂആങ് എന്നും വാർത്തകളിലുണ്ട്.

വാസ്തവം

200 വയസ്സുള്ള സന്യാസിയുടേതെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തായ്ലൻഡിൽ ജീവിച്ചിരുന്ന ല്യൂആങ് എന്ന സന്യാസിയാണ് വീഡിയോയിലുള്ളത്. ഇക്കഴിഞ്ഞ മാർച്ച് 22-ന് അദ്ദേഹം അന്തരിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 93 വയസായിരുന്നു. എന്നാൽ താൻ 1913-ലാണ് ജനിച്ചതെന്ന് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞതായി പ്രാദേശിക മാധ്യമ വാർത്തകളിലുണ്ട്. ഇത് കണക്കാക്കിയാൽ അദ്ദേഹത്തിന്റെ പ്രായം 109 വയസ്സാണ്. തായ്ലൻഡിൽ പഴയ കാലത്ത് പ്രായം വൈകി രേഖപ്പെടുത്തുന്നത് സാധാരണമാണെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തയിൽ ഒരു തായ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തതിട്ടുമുണ്ട്.

Content Highlights: 200 year old monk? What is the reality of the video? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section
Most Commented