ജയ്പുരിൽ ഒരു ലക്ഷം പേർ ബുദ്ധമതം സ്വീകരിച്ചു! ചിത്രത്തിന്റെ വാസ്തവമെന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്: facebook

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിൽ ഒരു ലക്ഷത്തോളം പേർ ബുദ്ധമതം സ്വീകരിച്ചു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 22-നായിരുന്നു സംഭവമെന്നാണ് അവകാശവാദം. ഇത് സാധൂകരിക്കാനെന്നോണം, നിരവധി പേർ ഒരു മൈതാനത്ത് തടിച്ചുകൂടിയിരിക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്.

ഇതിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഇതിനിടെ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനവും വർധിച്ചു. കർണ്ണാടകയിലും ഡൽഹിയിലും ദളിതർ കൂട്ടത്തോടെ മതപരിവർത്തനം നടത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയ്പുരിൽ ഒരു ലക്ഷം പേർ ബുദ്ധമതം സ്വീകരിച്ചു എന്ന പ്രചാരണം നടക്കുന്നത്.

ഈ ചിത്രം സെർച്ച് ടൂളുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന്, പ്രചരിക്കുന്ന ചിത്രം ഉൾപ്പെടുന്ന ഒരു ഫേസ്ബുക് പോസ്റ്റ് ലഭിച്ചു. 66-ാമത് ധമ്മചക്ര പ്രവർത്തന ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ ബുദ്ധ മഹാസഭ സംഘടിപ്പിച്ച ധമ്മസംഗമത്തിൻറെ ചിത്രങ്ങളാണിതെന്ന് പോസ്റ്റിലുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 15-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസ്തുത പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന ധമ്മചക്ര പ്രവർത്തനദിനം എന്താണെന്ന് പരിശോധിച്ചു. 1956 ഒക്ടോബർ 14-ന് ഡോ. അംബേദ്കറും അനുയായികളും ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു. ഈ ദിനമാണ് ധമ്മചക്ര പ്രവർത്തനദിനമായി ഇന്ത്യയിലെ ചില ബുദ്ധമത വിശ്വാസികൾ ആഘോഷിക്കുന്നത്.

https://www.dnaindia.com/lifestyle/report-dhammachakra-pravartan-din-2022-know-history-significance-and-why-is-it-celebrated-2990412

പ്രചരിക്കുന്ന ചിത്രം ഉൾപ്പെടുന്ന മറ്റൊരു ട്വീറ്റും കണ്ടെത്തി. ലക്ഷകണക്കിന് ജനങ്ങളെ ഉൾപ്പെടുത്തി ബാലാസാഹിബ് സംഘടിപ്പിച്ച യോഗങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല എന്ന കുറിപ്പിനൊപ്പമാണ് ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ.) പ്രസിഡന്റായ പ്രകാശ് അംബേദ്കറാണ് പ്രസ്തുത ട്വീറ്റിൽ പരാമർശിച്ചിരിക്കുന്ന ബാലാസാഹിബ്. ഡോ. ബി.ആർ. അംബേദ്കറിൻറെ കൊച്ചുമകനുമാണ് അദ്ദേഹം. പ്രകാശ് അംബേദ്കറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ ഈ പരിപാടിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തതായി കണ്ടെത്തി. നാഗ്പുരിലെ അകോലയിൽ ഇന്ത്യൻ ബുദ്ധമത മഹാസഭ സംഘടിപ്പിച്ച ധമ്മ ചക്ര പ്രവർത്തൻ ദിനാചരണത്തിന്റെ ഫോകളാണിത് എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

വാസ്തവം

ജയ്പുരിൽ ഒരു ലക്ഷം പേർ ബുദ്ധമതം സ്വീകരിച്ചു എന്ന പ്രചാരണം വ്യാജമാണ്. 2022 ഒക്ടോബർ അഞ്ചിന് വിജയദശമി ദിനത്തിൽ നാഗ്പൂരിൽ നടന്ന 'ധമ്മചക്ര പ്രവർത്തൻ' ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

Content Highlights: Buddhism, Conversion, Jaipur, One lakh people, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented