പ്രതീകാത്മകചിത്രം
ബലാത്സംഗ കേസില്‍ പ്രതിയായ പോലീസ് എസ്.ഐയെ കേസ് അന്വേഷിച്ച സംഘം സംരക്ഷിച്ചത് ഹീനകൃത്യമായിപ്പോയെന്ന് കര്‍ണാടക ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി. വിശ്വനാഥ് ബിരാടര് എന്ന എസ്.ഐക്ക് ജില്ലാ കോടതി നല്കിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
മംഗലാപുരത്തുവെച്ചാണ് ഒരു വര്‍ഷം മുമ്പ് സംഭവം നടന്നത്. എസ്.ഐയെ അന്വേഷണ സംഘം അറസ്റ്റ്് ചെയ്തില്ല. പകരം മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതിയില്‍നിന്ന് പ്രതിക്ക് ലഭിക്കാനുള്ള സാഹചര്യം അന്വേഷണ സംഘം ഒരുക്കിയെന്ന് ഹൈക്കോടതി പറഞ്ഞു. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതെ അന്വേഷണ സംഘം ഒത്തുകളിച്ചു. ജില്ലാ കോടതിയും അതിന് കൂട്ടുനിന്നതായി കാണുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് സൂപ്രണ്ട് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല, കള്ളക്കളി നടത്തിയവരെ കണ്ടെത്തണം. കുറ്റപത്രം വേഗം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടിയെ പ്രതിയായ എസ്.ഐ. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി. പക്ഷെ ബലാത്സംഗം ചെയ്യുകയാണുണ്ടായത്. ഗൗരവപ്പെട്ട ഈ കുറ്റകൃത്യം ചെയ്തിട്ടും എസ്.ഐയെ അറസ്റ്റ് ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: Why police team shielded SI accused in rape case? Asks karnataka high court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..