പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
സുരക്ഷാസംവിധാനങ്ങൾ മുൻനിർത്തി മോക്ക് ഡ്രിൽ നടത്തുമ്പോൾ ഒരു മതവിഭാഗത്തെ മാത്രം പോലീസ് ചിത്രീകരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുംബൈ ഹൈക്കോടതി സർക്കാറിനെ ഓർമ്മിപ്പിച്ചു. ഭീകരവാദികൾ ഒരു മതവിഭാഗത്തിൽ മാത്രമാണോ? കോടതി ചോദിച്ചു.
ഡ്രിൽ നടത്തുമ്പോൾ ഒരാൾ മുസ്ലീങ്ങളുടെ വസ്ത്രമാണ് ധരിച്ചത്. ഒരു ഭീകരനായിട്ടായിരുന്നു അദ്ദേഹത്തെ പോലീസ് ആരോപിച്ചത്. ഡ്രിൽ നടത്തിയപ്പോൾ ആ ഭീകരവാദിയെ സുരക്ഷാകാരണങ്ങളാൽ പോലീസ് അറസ്റ്റ് ചെയ്തു. അപ്പോൾ അല്ലാഹു അക്ബർ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് അയാൾ പോലീസ് വാഹനത്തിലേക്ക് കയറി. ഈ നടപടിക്രമമാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. ഇത്തരം പരിപാടികൾ ഡ്രില്ലിൽ ഉൾപ്പെടുത്തുന്നത് കോടതി തത്കാലം തടഞ്ഞു.
ഈ ഡ്രില്ലിന് എതിരെ ഒരു പൊതുതാത്പര്യഹർജിയായാണ് കോടതി പരിഗണിച്ചത്. പോലീസിന്റെ ഈ പ്രവണത ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. കാരണം മുസ്ലീങ്ങളെ കരിതേച്ചുകാണിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഭീകരന്മാരെ നേരിടാനുള്ള സന്ദേശം പോലീസ് ഇത്തരത്തിൽ നൽകാൻ പാടില്ലെന്നും ഹർജിയിൽ പറഞ്ഞു. അതിനാൽ ഡ്രില്ലുകൾക്ക് മാർഗരേഖ വേണം. ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും
Content Highlights: Mock Drill, Muslim Community, Maharashtra Police, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..