പ്രതീകാത്മകചിത്രം
ബാങ്കുകൾക്കു കോടിക്കണക്കിന് രുപ വായ്പാ ഇനത്തിൽ തിരികെനൽകാനുള്ള വൻസ്രാവുകളെ എന്തുകൊണ്ട് പിടികൂടാതെ ചെറിയ മീനുകൾക്കു പിന്നാലെ പോകുന്നു? ഇതു തികച്ചും തെറ്റായ നടപടിയാണ്- സുപ്രീം കോടതി പറഞ്ഞു.
ഒറ്റത്തവണ തീർപ്പാക്കൽ തീരുമാനം അനുസരിച്ചു മധ്യപ്രദേശിലെ ഒരു കർഷകൻ കെട്ടിവെച്ച 55 ലക്ഷം രൂപ സ്വീകരിക്കാതെ തടസ്സവാദങ്ങൾ ഉന്നയിച്ച ഒരു ദേശസാൽകൃത ബാങ്കിന്റെ നടപടി സുപ്രീം കോടതി സ്വീകരിച്ചില്ല. തുക സ്വീകരിച്ചുകൊണ്ട് കേസ് അവസാനിപ്പിക്കാൻ ഉത്തരവിട്ടു.
കർഷകൻ തുക ഡെപ്പോസിറ്റ് ചെയ്ത ശേഷമാണ് തടസ്സവാദങ്ങൾ ബാങ്ക് ഉന്നയിച്ചത്. ഇത്തരം നടപടികൾ കർഷകരുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണ്. ഇവിടെ നാം കാണുന്നതെന്താണ്? കോടികൾ തിരിച്ചുനൽകാനുള്ള വൻസ്രാവുകളെ പിടികൂടുന്നില്ല. ഈ നടപടി കർഷകദ്രോഹം തന്നെയാണ്. വൻസ്രാവുകളെ ഒഴിവാക്കുകയും ചെയ്യുന്നു. ഒറ്റത്തവണ തീർപ്പാക്കൽ നയത്തിന്റ കാതൽ അത് നശിപ്പിക്കുമെന്നും സുപ്രീം കോടതി ബാങ്കിനെ ഓർമിപ്പിച്ചു.
Content Highlights: Supreme Court, Farmers, Big Sharks, Corruption, Bank, Niyamavedi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..