Representative Image| Photo: Canva.com
ആശുപത്രിയിൽനിന്ന് കാണാതായ കോവിഡ് രോഗി എവിടെ? പോലീസിന് രണ്ട് വർഷമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണവും തൃപ്തികരമല്ല. ഈ സാഹചര്യത്തിൽ കാണാതായ രോഗി ആദികേശവന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ തുക നൽകണം.
2020 ജൂണിലാണ് രോഗിയെ ചെന്നൈ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് രോഗത്തിനായിരുന്നു ചികിത്സ. പക്ഷെ രോഗിയെ കാണാതായി. ബന്ധുക്കൾ പോലീസിൽ പരാതിനൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഒരു കേസ് രജിസ്റ്റർ ചെയ്തില്ല. പിന്നീട് അദ്ദേഹത്തിന്റെ മകൻ പരാതി നൽകിയപ്പോൾ കിൽപ്പോക്ക് പോലീസ് കേസ് എടുത്തു. പക്ഷെ രണ്ട് വർഷം കഴിഞ്ഞിട്ടും ആദികേശവനെ കണ്ടെത്താൻ കഴിഞ്ഞില്ല.
അന്വേഷണം ഫലപ്രദമാകാൻ കോടതി ഉത്തരവിട്ടു. അതിനിടയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് സർക്കാർ നൽകണം. പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കോടതിയുടെ വിമർശനത്തിന് വിധേയമായി. രോഗി ആശുപത്രിയിൽനിന്ന് നടന്ന് പോകുന്നത് സംബന്ധിച്ച് ഒരു വീഡിയോ കോടതി കാണാൻ ഇടയായി. അപ്പോൾ പോലീസ് മൗനം പാലിച്ചു. കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Covid Patient, Absconding, Missing, Compensation, Legal issues, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..