പ്രതീകാത്മകചിത്രം
പെൺകുട്ടിയുടെ മാറിടത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ ഒന്നു തൊട്ടാൽ മതി അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു. പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്ന് രക്ഷിക്കാനുള്ളതാണ് പോക്സോ നിയമം.
പ്രതിക്കെതിരെ കേസ് ഉണ്ടായപ്പോൾ ഡോക്ടർ നൽകിയ തെളിവ് ഇങ്ങനെയാണ്. പതിമൂന്ന് വയസ്സാണ്, പെൺകുട്ടിക്ക് മാറിടം വികസിച്ചിട്ടേയില്ല. അതിനാൽ മാറിടത്തിൽ പിടിച്ചു എന്ന് പോലീസ് പറയുന്നതിൽ ന്യായമില്ല.
മാറിടം വികസിച്ചിരുന്നോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. പ്രതി മാറിടത്തിൽ തൊടുന്നത് തെളിഞ്ഞാൽ അത് കുറ്റകൃത്യമാണ്. ശിക്ഷ കിട്ടും. പോക്സോ നിയമം വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
തന്നെ പ്രതി കടന്നു പിടിച്ചു ചുംബിച്ച ശേഷം മാറിടത്തിൽ തൊട്ടു. ലൈംഗിക ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നു. താൻ വീട്ടിൽ തനിച്ചായിരുന്നുവെന്നും പ്രതി അതിക്രമിച്ച് വീട്ടിൽ കയറിയെന്നും പെൺകുട്ടി പറഞ്ഞു.
പ്രതിക്ക് ലൈംഗിക താത്പര്യം ഉണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം മാറിടത്തിൽ തൊട്ടാൽ മതി. അത് കുറ്റമാണെന്ന് ഹൈക്കോടതി വിധിച്ചു. പ്രതി ബർദന് അഞ്ച് വർഷം ശിക്ഷ വിധിച്ചു.
Content Highlights: Touching the breast is a crime - Kolkata High Court | Niyamavedi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..