ചാൻസലറുടെ അധികാരങ്ങൾ സർക്കാർ കവർന്നെടുക്കുന്നത് സുപ്രീം കോടതി റദ്ദാക്കി | നിയമവേദി


ജി. ഷഹീദ്

ബംഗാൾ ഗവർണർ ആയിരുന്ന ജഗ്ദീപ് ധൻകർ മുഖ്യമന്ത്രി മമത ബാനർജിയുമായി ഒരു ചടങ്ങിനിടെ സംസാരിക്കുന്നു | Photo: ANI

കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ ചാൻസലറായ ഗവർണറുടെ അധികാരങ്ങളിൽ ചിലത് ബംഗാൾ സർക്കാർ സ്വേച്ഛാധിപരമായി കവർന്നെടുത്തത് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം നടപടികൾ അന്യായമായി ചെയ്യുന്ന സംസ്ഥാന സർക്കാറുകൾക്ക് ഈ വിധി കനത്ത താക്കീതാണ്.

കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സൊണാലി ചക്രവർത്തിയെ വീണ്ടും നിയമിച്ചിരുന്നു. നിയമനം വീണ്ടും നടത്താൻ ചാൻസലറായ ഗവർണർ സമ്മതം നൽകണം. അതിന് ചാൻസലർ കൂട്ടാക്കാതെ വന്നപ്പോഴാണ് ചാൻസലറുടെ അധികാരങ്ങൾ യൂണിവേഴ്സിറ്റി നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ നിയമനം വീണ്ടും നടത്തിയത്.നിയമഭേദഗതിയെ ചോദ്യം ചെയ്ത ഒരു പൊതുതാത്പര്യ ഹർജി അനുവദിച്ചുകൊണ്ടാണ് പുനർനിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അതിനെ ചോദ്യം ചെയ്ത്കൊണ്ട് സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചു.

പുനർനിയമന കാര്യത്തിൽ സർക്കാർ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി നിയമത്തിൽ ഭേദഗതി വരുത്തിയത് അന്യായമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനർനിയമനത്തിൽ തടസ്സമുണ്ടായാൽ അത് നീക്കം ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്ന നിയമത്തിൽ വ്യാഖ്യാനം വരുത്തിക്കൊണ്ടുള്ള ഭേദഗതി യൂണിവേഴ്സിറ്റി നിയമത്തിന്റെ സത്തക്ക് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തെറ്റായ പാതയാണ് സർക്കാർ സ്വീകരിച്ചത്. ചാൻസലറുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ് ഈ നിയമവിരുദ്ധനടപടി. കോടതി വ്യക്തമാക്കി. ചാൻസലറായിരുന്ന ജഗദീപ് ധർകർ ഇപ്പോൾ ഇന്ത്യൻ വൈസ് പ്രസിഡന്റാണ്. 'യൂണിവേഴ്‌സിറ്റി നിയമത്തെ സർക്കാർ അർഥശൂന്യമാക്കിയ നടപടിയാണിത്. നിയമത്തിൽ ചാൻസലറുടെ അനുമതി പുനർനിയമനത്തിന് ആവശ്യമാണെന്നുള്ളത് സർക്കാർ അനുസരിച്ചേ പറ്റൂ.' കോടതി വ്യക്തമാക്കി.

Content Highlights: Bengal Governor, Jagdeep Dhankar, Chancellor, VC, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented