പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
അഴുക്കുചാൽ വൃത്തിയാക്കുന്ന തൊഴിലാളിയും മനുഷ്യനാണ്. ജീവിക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാണ് ഈ ജോലി എടുക്കുന്നത്. അതിനാൽ ഈ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ട ചുമതല സർക്കാറിനുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.
ഈ തൊഴിലാളികൾക്കും അവകാശങ്ങളുണ്ട്. ഇൻഷൂറൻസ് പോളിസിക്കാണ് മുൻഗണന. തൊഴിൽ എടുക്കുമ്പോൾ ആരോഗ്യ സംരക്ഷണത്തിനുള്ള ആവരണങ്ങൾ നിർബന്ധമായും ഉപയോഗിക്കണം. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം? ഇത്തരം കാര്യങ്ങൾ സർക്കാർ ചെയ്തു തീർക്കുക മാത്രമല്ല, തൊഴിലാളിയെ ബോധവത്കരിക്കുകയും വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം (അതോറിറ്റി) രൂപീകരിക്കണമെന്നും ഇത് സ്ഥിരമായി നിരീക്ഷിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു.
തൊഴിലാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ത്? തൊഴിലാളികളുടെ അവകാശങ്ങൾ എന്ത്? ഇത് സംബന്ധിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു തൊഴിലാളികൾക്ക് നൽകണം. അത് പത്രത്തിൽ പ്രസിദ്ധീകരിക്കണം. മാത്രമല്ല ഒരു പ്രത്യേക വെബ്സൈറ്റും തുടങ്ങണമെന്നും കോടതി പറഞ്ഞു.
അഴുക്കുചാൽ വൃത്തിയാക്കുന്ന തൊഴിലാളിയും മനുഷ്യനാണ്. അത് ഓർമ്മിക്കണം. കോടതി സ്വമേധയാ എടുത്തതാണ് ഈ നടപടി.
Content Highlights: Niyamavedhi, Sewage Worker, Human, Sewer, High Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..