അന്വേഷണത്തിലും വിചാരണയിലും വീഴ്ച; മൂന്ന്‌ പേരുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി | നിയമവേദി


ജി. ഷഹീദ്

സുപ്രീം കോടതി | Photo: PTI

കൊലക്കേസ് വിചാരണ ചെയ്ത ജഡ്ജിയുടേത് അലക്ഷ്യമായ സമീപനമായിരുന്നു. ഉത്തരവാദിത്വം കാണിക്കാതെ ഗുരുതരമായ വീഴ്ചയും വരുത്തി. അതിന്റെ പ്രത്യാഘാതം എന്തായിരുന്നു? നീതി നിഷേധം. കൊലക്കേസിൽ ജില്ലാ ജഡ്ജി മൂന്ന് പേരെ വധശിക്ഷക്ക് വിധിച്ചത് സു്പ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

2012-ൽ പത്തൊമ്പതുകാരിയെ മൂന്ന് പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്്. ഡൽഹി ജില്ലാ കോടതി വധശിക്ഷ വിധിച്ചത് ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാൽ കേസ് വിചാരണയിലെ ഗൗരവപ്പെട്ട പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. രാഹുൽ, രവി, വിനോദ് എന്നിവരായിരുന്നു പ്രതികൾ.



ഈ കേസിൽ തെളിവിന്റെ കണ്ണികൾ പലയിടങ്ങളിലും അടർന്ന് പോയിട്ടുണ്ട്. അവ എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കണ്ണികൾ ദുർബലമാണ്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയതിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ മൊഴി അനുസരിച്ച് കണ്ടെടുത്തെങ്കിലും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

വിശ്വസനീയമായ തെളിവുകൾ കാണാൻ കഴിയുന്നില്ല. പല ചോദ്യങ്ങൾക്കും പ്രോസിക്യൂഷന്റെ ഉത്തരങ്ങൾ തൃപ്തികരമല്ല. തെളിവുകൾ വിലയിരുത്തുമ്പോൾ നിരവധി സംശയങ്ങൾ ഉണ്ട്. സുപ്രീം കോടതി പറഞ്ഞു. സംശയം കൊണ്ട് മാത്രം പ്രതികളെ ശിക്ഷിക്കാൻ കഴിയുമോ?

10 സാക്ഷികളെ എന്തുകൊണ്ട് എതിർ വിസ്താരത്തിന് വിധേയമാക്കിയില്ല? അതിന് കാരണം എന്താണ്? ഇത് ഗുരുതരമായ വീഴ്ചയാണ്. എതിർ വിസ്താരം നടത്തേണ്ട പ്രതികളുടെ അഭിഭാഷകൻ എന്തുകൊണ്ട് അങ്ങനെ ചെയ്തു? അത് ദുരൂഹമായിരിക്കുന്നു.

കേസ് വിചാരണ ചെയ്യുന്ന ജില്ലാ ജഡ്ജി ഒരു നോക്കുകുത്തിയെപ്പോലെ ഇരുന്നു. അത് പാടില്ലായിരുന്നു. അദ്ദേഹത്തിനു നിരവധി ചോദ്യങ്ങൾ ഉന്നയിക്കാം. ചോദിക്കേണ്ടത് വിചാരണ കോടതി ജഡ്ജിയുടെ ചുമതലയാണ്. പക്ഷെ ജില്ലാ ജഡിജി അതൊന്നും ശ്രദ്ധിക്കാതെ നിശ്ശബ്ദമായി ഇരുന്നു. അതിനാൽ നീതിപൂർവമായ ഒരു വിചാരണ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സത്യം കണ്ടെത്താൻ വിചാരണ കോടതി ജഡ്ജിക്കും ഭാരിച്ച ചുമതലയാണുള്ളത്. ഇതെക്കുറിച്ച് നിരവധി വിധികൾ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

കേസ് അന്വേഷണത്തിലും വിചാരണയിലും ഉണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. മൃതദേഹം ഒരിടത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ ഓടിയൊളിച്ചു. ഹീനമായ കുറ്റകൃത്യമാണിത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. പക്ഷെ സാഹചര്യത്തെളിവുകൾ ഉൾപ്പടെയുള്ളവ കൂട്ടിയിണക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. നിരവധി പാളിച്ചകൾ സംഭവിച്ചു. പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുമ്പോശ് സമൂഹത്തെ വേദനിപ്പിക്കുമെന്നറിയാം. പക്ഷെ തെളിവില്ലാതെ ശിക്ഷ എങ്ങനെ വിധിക്കാൻ കോടതിക്ക് കഴിയുമെന്നും സുപ്രീം കോടതി ഉന്നയിച്ചു.

'പ്രതിയുടെ കുറ്റകൃത്യത്തിന് ബലം നൽകുന്ന തെളിവുകൾ കൂടിയേ തീരൂ.' കോടതി പറഞ്ഞു. ഇവിടെ അതില്ല. അപ്പോൾ പ്രതികളെ വെറുതെ വിടാനേ ഏത് കോടതിക്കും കഴിയൂ.

Content Highlights: Death Sentence, Supreme Court, Trial, Investigation, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented