പ്രതീകാത്മകചിത്രം
ലോക്ഡൗൺ പ്രതിസന്ധിയിൽ സർക്കാർ എന്തിന് ഈ അനീതി കാണിച്ചു? ഇങ്ങനെ പ്രതികരിച്ചുകൊണ്ട് കീഴ്ക്കോടതി ന്യായാധിപനായി നിയമനം കിട്ടാതെ പോയ ഒരു യുവാവിന് സുപ്രീം കോടതി നിയമനം നൽകാൻ ഉത്തരവിട്ടു.
ബീഹാറിൽ സിവിൽ കോടതി ജഡ്ജിയായി രാകേഷ് കുമാറിന് അങ്ങനെ നിയമനം ലഭിച്ചു.
2020 മാർച്ചിൽ ലോക്ഡൗൺ മൂലം സഞ്ചാരസ്വാതന്ത്ര്യം ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. ട്രെയിൻ, ബസ്, വിമാനസർവീസുകൾ നിലച്ചു. നിശ്ചിത സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ യുവാവിന് കഴിഞ്ഞില്ല. അതിനാൽ നിയമനം റദ്ദാക്കപ്പെട്ടു. ഇതിന് എതിരെ നൽകിയ ഹർജിയിൽ ബീഹാർ ഹൈക്കോടതിയിൽനിന്ന് ആശ്വാസം കിട്ടാതെ വന്നപ്പോഴാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
ലോക്ഡൗൺ മൂലം അഭൂതപൂർവമായ സ്ഥിതിയാണ് രാജ്യത്ത് ഉണ്ടായത്. സഞ്ചാരത്തിന് കർശന നിയന്ത്രണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗാർത്ഥിയോട് കടുംകൈ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് നിയമനം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാർ ശുപാർശ പ്രകാരം സംസ്ഥാന ഗവർണറാണ് നിയമന ഉത്തരവ് നൽകുന്നത്.
Content Highlights: Supreme Court reverses injustice in lockdown crisis | Niyamavedhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..