സുപ്രീം കോടതി | photo: PTI
'വക്കീല്‍ ആയതുകൊണ്ട് എന്ത് ഹീനകൃത്യവും ചെയ്യാമെന്നാണോ? കോടതി പരിസരത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുക', സുപ്രീംകോടതി കര്‍ശന ഉത്തരവ് നല്‍കി.
ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ പ്രതിഷേധ പ്രകടനത്തിനിടയില്‍ കോടതി പരിസരത്ത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പൊതുമുതലും തല്ലിപ്പൊളിച്ചു. എന്നിട്ടും പോലീസ് നടപടി എടുക്കാതിരുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഒഡീഷ ഹൈക്കോടതിയുടെ ഒരു ബഞ്ച് സാംബല്‍പൂരില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകരുടെ പ്രതിഷേധങ്ങള്‍.
നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ അഭിഭാഷകരുടെ പ്രവൃത്തി സാമൂഹിക ദ്രോഹവും അനീതിയുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത് പോലീസ് നോക്കി നില്‍ക്കരുത്. ദ്രോഹം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ കരങ്ങള്‍ കൊണ്ട് ശക്തിയായി നേരിടുക. 1000 പേരെ അറസ്റ്റ് ചെയ്യേണ്ടിവന്നാലും അത് ചെയ്തേ പറ്റൂ. ആവശ്യമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ധസൈനികരെ വിളിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
നാശനഷ്ടങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കോടതി കണ്ടു. അഭിഭാഷകകരുടെ സംഭാഷണമൊന്നും വേണ്ട. അക്രമികളെ ശക്തിയായി നേരിടാന്‍ പോലീസിന് സുപ്രീംകോടതി കര്‍ശന ഉത്തരവ് നല്‍കി. സാംബല്‍പൂര്‍ ജില്ലാകോടതിയുടെ പ്രവര്‍ത്തനം നിലച്ചതില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
Content Highlights: Supreme court about lawyers Niyamavedi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..