മെഡിക്കൽ കോളേജിന് 2.5 കോടി രൂപ പിഴ: തുക പാവപ്പെട്ടവരുടെ ചികിത്സക്ക്- സുപ്രീം കോടതി | നിയമവേദി


ജി. ഷഹീദ്

Photo: Mathrubhumi

എം.ബി.ബി.എസ്. പ്രവേശനം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചതിന് അണ്ണാ സാഹേബ് മെഡിക്കൽ കോളേജിന് 2.5 കോടി രൂപ പിഴ വിധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലാണ് ഈ കോളേജ്. ഈ തുക ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിനായി തുക ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് വിനിയോഗിക്കാം.

കോളേജ് പ്രവർത്തനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അത് കൂടാതെയാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം. ചട്ടം ലംഘിച്ചുള്ള പ്രവേശനം ഗൗരവപ്പെട്ട നിയമലംഘനമായി സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, പരിധിയിൽ കവിഞ്ഞ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത് റദ്ദാക്കിയില്ല. പഠിച്ചു തുടങ്ങിവയവരെ പുറത്താക്കുന്നതു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പകരം കോളേജിന് കനത്തപിഴ ചുമത്തി പ്രശ്നം പരിഹരിച്ചു.

ഈ പിഴത്തുക കോളേജ് തന്നെ വഹിക്കണം. അത് വിദ്യാർത്ഥികളിൽനിന്നു തിരിച്ചുപിടിക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

Content Highlights: Medical College, 2.5 Cr Fine, Illegal Seat Payment, Niyamavedhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented