ഭൂമികയ്യേറ്റങ്ങൾ കണ്ടെത്താൻ ഉപഗ്രഹ മാപ്പിങ് അനിവാര്യം- സുപ്രീം കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

ഭൂമി - വനം കയ്യേറ്റങ്ങൾ കണ്ടെത്താൻ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ സർക്കാർ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ഉപഗ്രഹങ്ങൾ വഴിയുള്ള അടയാളപ്പെടുത്തലുകൾ (mapping) ഇന്ന് അനിവാര്യമാണ്. കുറ്റമറ്റ ഒരു സംവിധാനമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. അതുപോലെ അതിർത്തി നിർണയിക്കാനുള്ള സംവിധാനവും (geo fencing) ഉപയോഗിക്കേണ്ടതാണ്. കയ്യേറ്റങ്ങൾ വിലയിരുത്താൻ ഇത്തരം സംവിധാനങ്ങൾ പ്രായോഗിക തലത്തിൽ ആവിഷ്‌കരിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

കയ്യേറ്റങ്ങളെ സംബന്ധിച്ചുള്ള ഹർജികളാണ് കോടതി പരിശോധിച്ചത്. പ്രകൃതി സംരക്ഷണത്തിനായി ഇത്തരം ആധുനിക സംവിധാനങ്ങൾ അതത് സംസ്ഥാന ഗവൺമെന്റുകൾ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. കയ്യേറ്റങ്ങൾ മാത്രമല്ല, അനധികൃത നിർമ്മാണങ്ങൾ കൂടി കണ്ടെത്താൻ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് കഴിയും.

പൊതുതാത്പര്യങ്ങൾ മുൻനിർത്തി കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യണം. വനം കയ്യേറ്റമാണ് ഇന്ന് പല സംസ്ഥാനങ്ങളിലും കാണാൻ കഴിയുന്നത്. അത് ഫലപ്രദമായി നേരിടണം. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള നാഷണൽ റിപ്പോർട്ട് സെൻസിങ് ഏജൻസിയുമായി ഗവൺമെന്റുകൾ സഹകരിച്ച് പ്രവർത്തിക്കണം. ഈ സ്ഥാപനത്തിലൂള്ള സാങ്കേതികവിദ്യകളാണ് ഗവൺമെന്റ് ആശ്രയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ബന്ധപ്പെട്ടവർക്കെല്ലാം പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു. റവന്യൂ രേഖകൾ കമ്പ്യൂട്ടർ വഴി ഭദ്രമായി സൂക്ഷിക്കുന്ന സംവിധാനമാണ് പ്രാവർത്തികമാക്കേണ്ടതെന്നും കോടതി പറഞ്ഞു.

Content Highlights: Satellite Mapping, Land Encroachment, Supreme Court, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented