നിയമവിരുദ്ധ മണൽവാരൽ: മരിച്ചവർക്ക് 20 ലക്ഷം നഷ്ടപരിഹാരം നൽകണം | നിയമവേദി


By ജി. ഷഹീദ്

1 min read
Read later
Print
Share

പ്രതീകാത്മകചിത്രം

പുഴയിൽനിന്ന് അനധികൃത മണൽവാരൽ നടന്നപ്പോൾ അധികൃതർ നോക്കിനിന്നു. മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആരാണ് ഉത്തരവാദി? സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് അതിനു കാരണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം സർക്കാർ നൽകാനാണ് വിധി.

തുക അതിനുശേഷം നിയമലംഘനം നടത്തിയവരിൽനിന്നു സർക്കാരിന് തിരിച്ചുപിടിക്കാം. പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിലെ ബാലസി നദിയിലാണ് അനധകൃത മണൽവാരൽ നടന്നത്. ബന്ധപ്പെട്ട അധികൃതരെല്ലാം അതിനു കൂട്ടുനിന്നുവന്നാണ് കോടതി കണ്ടെത്തിയത്

പത്രറിപ്പോർട്ടിൽനിന്നാണ് കോടതി ഇതറിഞ്ഞു കേസ് എടുത്തത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് കോടതി നിർദേശിച്ചു.

Content Highlights: Rs 20 lakhs to be given as compensation to 3 persons died when illegal mining went on

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Prathibhashanam

6 min

ഇരയുടെ കരച്ചിൽ കേട്ട് ആനന്ദിക്കുന്നവരും ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിധിയും | പ്രതിഭാഷണം

Jan 20, 2022


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023

Most Commented