ബലാത്സംഗം: എന്തിനീ കള്ളക്കഥകൾ പോലീസ് മെനയുന്നു? അലഹബാദ് ഹൈക്കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

'ബലാത്സംഗക്കേസിൽ പോലീസ് പറയുന്നത് വെറും കള്ളക്കഥകൾ. നിരപരാധികളെ കുടുക്കാൻ മെനഞ്ഞെടുത്ത കഥകൾ പോലെ തോന്നുന്നു. പോലീസിന്റെ ചതിയും ദ്രോഹവുമല്ലേ? അവിശ്വസനീയം.' ഒരു ബലാത്സംഗക്കേസ് പരിശോധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇങ്ങനെ അതിരൂക്ഷമായി പ്രതികരിച്ചത്. കീഴ്ക്കോടതി നടപടികൾ ഹൈക്കോടതി തടഞ്ഞു.

തന്റെ രണ്ട് ആൺമക്കളെ അച്ഛൻ ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നാണ് പോലീസ് കേസ്. ലഖ്നോ നഗരത്തിനടുത്താണ് സംഭവം. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ അച്ഛൻ പ്രേരിപ്പിച്ചുവെന്ന് പോലീസ് ആരോപിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ അച്ഛൻ വീട്ടിന് പുറത്ത് കാവൽ നിന്നു. അപ്പോൾ ആൺമക്കൾ ആ വീട്ടിൽ കയറി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പോലീസ് കേസ് റദ്ദാക്കാൻ അച്ഛൻ നൽകിയ കേസ് ഹൈക്കോടതി പരിശോധിച്ചു. വിശദമായി പല കാര്യങ്ങൾ ഹൈക്കോടതി ചോദിച്ചു. തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും തന്നെ പോലീസിന് നൽകാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിൽ ഇത് വെറുമൊരു കള്ളക്കേസ് ആണെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. ഇത്തരത്തിൽ ഹീനമായ നടപടികൾ പോലീസ് ചെയ്യരുത്. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. സത്യത്തിന്റെ ഒരു കണിക പോലും കാണുന്നില്ല.

നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയതായി കാണാമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള കള്ളക്കേസുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ ഉണ്ടാക്കുകയെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

വിശദമായ വാദം കേൾക്കാൻ കേസ് മാറ്റിവെച്ചു. സ്ത്രീധന മരണക്കേസുകളിൽ നിരപരാധികളായവരെ പ്രതികളാക്കിയ പോലീസ് നടപടികൾ സുപ്രീം കോടതിയുടെ കടുത്ത വിമർശനങ്ങൾക്ക് പലപ്പോഴും വിധേയമായിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസ് ജാഗ്രത പാലിക്കാൻ തുടങ്ങിയത്.

Content Highlights: Rape Cases, Police, Allahabad High Court, Fake Cases, Niyamavedhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented