പ്രതീകാത്മകചിത്രം
ശ്രീകൃഷ്ണനെ അധിക്ഷേപിച്ചതും അദ്ദേഹത്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചതും സാമൂഹിക ദ്രോഹമാണ്, തിന്മയാണ്. പൊതുതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചു.
ഹരിയാന സ്വദേശിയായ നാനുകുമാറിനെതിരെ ഹൈന്ദവ വികാരങ്ങൾ വ്രണപ്പെടുത്തിയതിന് പോലീസ് എടുത്ത കേസ് വിചാരണ ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് റദ്ദാക്കാനുള്ള ഹർജി കോടതി തള്ളി.
കേസ് ഉണ്ടായപ്പോൾ താൻ പഞ്ചായത്ത് ഗ്രാമസഭയുടെ സഹായം തേടി. കേസ് ഒത്തുതീർപ്പായതിനാൽ പോലീസ് കേസ് അവസാനിപ്പിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
പഞ്ചായത്ത് തലത്തിൽ ഒത്തുതീർപ്പായെന്ന് കരുതി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഹരിയാന സർക്കാർ കോടതിയിൽ പറഞ്ഞു. കുറ്റകൃത്യത്തിന് ഗൗരവം കൂടും. കാരണം ജന്മാഷ്ടമിനാളിലാണ് പ്രതി ഇങ്ങനെയുള്ള അവഹേളനം നടത്തിയത്. അത് പൊറുക്കാൻ കഴിയില്ലെന്ന് സർക്കാർ പറഞ്ഞു.
സാമൂഹിക തിന്മയെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും സർക്കാർ പറഞ്ഞു. കേസ് തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ നടക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു. സമൂഹത്തിന് എതിരെയുള്ള കുറ്റകൃത്യമാണിതെന്ന് കോടതി പറഞ്ഞു.
Content Highlights: Man insulting Sri Krishna on Janmashtami, Punjab High Court order to continue the case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..