അഴിമതിയിൽ മുങ്ങിയ നേതാവിനോട് ഒരു അനുകമ്പയും കാണിക്കേണ്ടതില്ല- കോടതി | നിയമവേദി


ജി. ഷഹീദ്

ഓംപ്രകാശ് ചൗത്താല | Photo: ANI

ഴിമതികേസിൽ കുറ്റക്കാരനാണെന്നു കണ്ടപ്പോൾ പ്രതിയായ രാഷ്ട്രീയനേതാവ് കോടതിയിൽ പറഞ്ഞു: എന്നോട് അനുകമ്പ കാണിക്കണം. പക്ഷെ, ജഡ്ജി പറഞ്ഞു: ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിൽ വന്നതല്ലേ താങ്കൾ? ജനങ്ങളെ സേവിക്കാമെന്നു സത്യപ്രതിജ്ഞ എടുത്തിട്ടല്ലേ അധികാരത്തിൽ വരുന്നത്? പക്ഷെ, അധികാരം കിട്ടിയപ്പോൾ വാരിക്കോരി കോടികൾ സമ്പാദിച്ചു? ആയിരക്കണക്കിന് ഏക്കർ ഭൂമി, കൊട്ടാരം പോലുള്ള കെട്ടിടങ്ങൾ, വലിയ ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ. കൂടാതെ പല വ്യവസായ സ്ഥാപനങ്ങളും.

ഇതൊക്കെ അഴിമതിയിലൂടെ നേടിയതാണെന്നു സി.ബി.ഐ. ആരോപിക്കുന്നു. അതിനാൽ ഹരിയാണ മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലക്കു നിഷേധിക്കുകയേ നിവൃത്തിയുള്ളു. പക്ഷെ, കോടതി പറഞ്ഞു: അഴിമതിക്ക് തെളിവുണ്ട്. അതിനാൽ ശിക്ഷ നൽകുന്നു. അനുകമ്പ കാണിക്കാൻ കഴിയില്ല. അനുകമ്പ കാണിച്ചാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുക. കാരണം അധികാര ദുരുപയോഗം ചെയ്തിട്ടാണീ കോടികൾ നേടിയതും.

അങ്ങനെയുള്ള നേതാക്കൾ സമൂഹത്തിനു തിന്മയാണ് നൽകുന്നതും അവരെ അനുകമ്പ ഇല്ലാതെ നേരിടണമെന്നും കോടതി പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുകയാണു ചെയ്തിട്ടുള്ളത്. അധികാരത്തിൽ കയറിയപ്പോൾ ജനസേവനം അവർ മറന്നു.

മറ്റൊരു അഴിമതിക്കേസിൽ പത്തു വർഷത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ മാസം ജയിൽമോചിതനായ പ്രതിയാണ് ചൗത്താല. ഇനിയും ജയിലിൽ പോകണം. എൺപത്തേഴു വയസ്സുണ്ട് അദ്ദേഹത്തിന്.

Content Highlights: om prakash chautala, Corruption, Imprisonment, Niyamavedhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented