
തിരുവനന്തപുരം വാന്റോഡ് ജങ്ഷനിലുള്ള മദേഴ്സ് വെജിറ്റേറിയന്‍ പ്ലാസ റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ 2015 ല്‍ പുറപ്പെടുവിച്ച ഉത്തവാണ് ഹൈക്കോടതി റദ്ദാക്കിയത്.
റസ്റ്റോറന്റിന്റെ പരിസരത്ത് ട്രാഫിക് തടസ്സം ഉണ്ടാകുന്നുവെന്നും, അതിന് കാരണം നിയന്ത്രണമില്ലാത്ത വാഹനപാര്ക്കിങ്ങാണ് ആണെന്നും കളക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
റസ്റ്റോറന്റില്‍ എത്തുന്നവരാണ് ട്രാഫിക് തടസ്സം സൃഷ്ടിക്കുന്നത്. അതിനാല്‍ ക്രിമിനല്‍ നടപടി ക്രമം അനുസരിച്ചുള്ളതാണ് കളക്ടറുടെ ഉത്തരവ്. ക്രിമിനല്‍ നടപടി ക്രമത്തിലെ 133-ാം വകുപ്പ് അനുസരിച്ചായിരുന്നു കളക്ടറുടെ നടപടി.
കളക്ടറുടെ നടപടി റദ്ദാക്കാന്‍ റസ്റ്റോറന്റ് ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരന്നു.
ട്രാഫിക് തടസ്സം ആരോപിച്ച് ഒരു റസ്റ്റോറന്റ് പൂട്ടാനുള്ള ഉത്തരവ്, പ്രസ്തുത വകുപ്പ് പ്രകാരം പ്രയോഗിക്കാന്‍ കളക്ടര്‍ക്ക് കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിന് ഹാനികരമാകുകയോ അല്ലെങ്കില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്താല്‍ മാത്രമേ പ്രസ്തുത വകുപ്പനുസരിച്ച് കളക്ടര്‍ക്ക് നടപടി എടുക്കാനാകൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാഹനപാര്‍ക്കിങ്ങിന് നിയന്ത്രണമില്ലെന്ന് വച്ച് അത് പൊതുജനാരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കും?
ട്രാഫിക്ക് തടസ്സം അവിടെ ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യുന്ന പോലീസ് നോക്കട്ടെ എന്ന് ഹൈക്കോടതി പറഞ്ഞു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഇല്ലാത്ത അധികാരം കളക്ടര്‍ പ്രയോഗിക്കരുതെന്നാണ് കോടതിയുടെ നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..