പശ്ചിമഘട്ടത്തിലെ ആനവേട്ട: വിശദ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി 


ജി. ഷഹീദ്              

പ്രതീകാത്മകചിത്രം| Photo: Mathrubhumi

മേയ് നാലാം തീയതി, പശ്ചിമഘട്ടത്തിലെ ആനവേട്ടയെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ മദ്രാസ് ഹൈക്കോടതി നിയമിച്ചു.

സി.ബി.ഐയുടെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് അതിന്റെ മേധാവി. മേയ് രണ്ടാംവാരത്തോടെ പ്രാരംഭ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സമീപകാലത്ത് നടന്ന പത്തൊന്‍പത് ആനവേട്ടകളെ കുറിച്ച് യാതൊരു സൂചനയും കിട്ടാത്തതിനെ തുടര്‍ന്നാണ് അന്വേഷണം കോടതി വിശാലമാക്കിയത്.

വനംവകുപ്പിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ സംഘത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. ഏതാണ്ട് പന്ത്രണ്ടു കൊല്ലാത്തെ ആനവേട്ടയാണ് വിശദമായി അന്വേഷിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ആനവേട്ട മാത്രമല്ല മറ്റു കുറ്റകൃത്യങ്ങള്‍ കൂടി നടന്നിട്ടുണ്ട്, അവയും അന്വേഷിക്കണമെന്ന്
ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

ആനക്കൊമ്പ് കച്ചവടം നടത്തുന്ന ഒരു വലിയ മാഫിയസംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി പരാമര്‍ശിച്ചു. കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവന്നില്ലെങ്കില്‍ നമ്മുടെ വനസമ്പത്ത് വന്‍തോതില്‍ കൊള്ളയടിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

വന്യജീവികളെ സംരക്ഷിക്കുകയാണ് വനംവകുപ്പിന്റെ ചുമതല. എന്നാല്‍ വേണ്ടത്ര ജാഗ്രത, വകുപ്പു കാണിക്കുന്നില്ലെന്നാണ് പ്രഥമദൃഷ്ട്യാ കാണുന്നത്. ഈ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അതികൊണ്ടാണ് അന്വേഷണം വിപുലീകരിച്ചത്.

Content Highlights: madras highcourt appoints special team to enquire about the elephant poaching in western ghat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented