മദ്രാസ് ഹൈക്കോടതി | Photo: ANI
ഭൂമി കയ്യേറ്റം തടയാൻ നിയമം ഉണ്ടെങ്കിലും തമിഴ്‌നാട്ടിൽ റവന്യു വകുപ്പ് അഴിമതിയിൽ മുങ്ങി ഭൂമികയ്യേറ്റം പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുന്നതായി മദ്രാസ് ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി. നിയമവിരുദ്ധമായി ഉത്തരവിട്ട ദേവകോട്ട തഹസിൽദാർക്ക് 10000 രൂപ പിഴയിട്ടു.
ഭൂമി കയ്യേറ്റം തടയാൻ 1905-ൽ മദ്രാസിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥർ അതു
മനഃപൂർവം ലംഘിച്ചുകൊണ്ട് ഉത്തരവുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി കോടതി കുറ്റപ്പെടുത്തി. അങ്ങിനെയാണ് ഇപ്പോൾ ഒരു തഹസിൽദാരെ പിടികൂടി പിഴയിട്ടത്.
കയ്യേറ്റം തടയാൻ നിയമമുള്ളത് മനസിലാകാത്തതു കൊണ്ടല്ല മറിച്ച്, അതിനു പ്രേരണ നൽകി പലരെയും സഹായിക്കാനാണ് വകുപ്പ് നടപടി എടുക്കുന്നതെന്നു കോടതി പറഞ്ഞു. വൻഅഴിമതിയാണ് വകുപ്പിൽ നടക്കുന്നതെന്നു കോടതി പറഞ്ഞു.
Content Highlights: Madras High Court, Tamilnadu Revenue Department, Fine, Niyamavedhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..