നിയമവിദ്യാഭ്യാസം: തട്ടിപ്പുകാരെ പിടികൂടും- ഡൽഹി ഹൈക്കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

'നിയമ വിദ്യാഭ്യാസരംഗം നശിപ്പിക്കല്ലേ. തട്ടിപ്പ് സംഘങ്ങളെ പിടികൂടുക. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ലോ കോളേജുകൾ ഉടനടി അടച്ചുപൂട്ടുക.' നിയമവിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതി കർശന ഉത്തരവ് നൽകി.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നിരവധി ലോ കോളേജുകൾ പ്രവർത്തിക്കുന്നതായി പരാതിയും ഉണ്ട്. തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ടത് ബാർ കൗൺസിലാണ്. ഉടനടി ഈ കോളേജുകളിൽ മിന്നൽ പരിശോധന നടത്തുക. സൗകര്യങ്ങൾ ഇല്ലാത്തവ ഉടനെ നിർത്തലാക്കുക. അതായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

നല്ല കെട്ടിടമില്ല, മുറികളില്ല, ലൈബ്രറിയില്ല, മറ്റ് സൗകര്യങ്ങളും ഇല്ല. പിന്നെ ഇതെങ്ങനെ ലോ കോളേജ് ആകും? തട്ടിപ്പ് നടത്താൻ ഇത്തരം നിരവധി സ്ഥാപനങ്ങളുണ്ട്. സൗകര്യങ്ങൾ എന്തൊക്കെ? ചട്ടപ്രകാരമുള്ളവ ഉണ്ടോ? വിശദ റിപ്പോർട്ട് തയ്യാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ജനങ്ങൾ അറിയട്ടെ.

നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഒരു കാരണവശാലും തകർന്നു പോകരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഈ വിദ്യാഭ്യാസരംഗത്തിന് അടിയന്തര ചികിത്സ വേണം. ഹൈക്കോടതി നിർദേശിച്ചു.

Content Highlights: Legal Education, Law Study, Law Colleges, Delhi HC, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented