അന്യായ അറസ്റ്റ്: 3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈക്കോടതി | നിയമവേദി


ജി.ഷഹീദ്

പ്രതീകാത്മകചിത്രം

പോലീസ് ഒരു വ്യക്തിയെ അന്യായമായി അറസ്റ്റ് ചെയ്തതല്ലേ? അറസ്റ്റിലായ യുവാവിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. അറസ്റ്റ് മാത്രമല്ല, കുൽദീപ് എന്ന യുവ അഭിഭാഷകനെ പോലീസ് മർദിക്കുകയും ചെയ്തു.

മർദനത്തിനും അറസ്റ്റിനും ഉത്തരവാദികളായ പോലീസുകാരും എസ്.ഐയും ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അവരിൽനിന്നു മൂന്നു ലക്ഷം ഈടാക്കാൻ സർക്കാർ നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ സിവിൽ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം നേടാൻ കുൽദീപിന് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കുൽദീപും അയൽവാസിയും തമ്മിൽ ഉണ്ടായ തർക്കവും കലാപവും നിമിത്തമാണ് അറസ്റ്റ് ഉണ്ടായത്. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ പോലീസ് അവഗണിച്ചതാണ് ഹൈക്കോടതിയുടെ നടപടിക്ക് വിധേയമായത്. നിയമവും നടപടിക്രമങ്ങളും പോലീസ് പാലിച്ചേ പറ്റൂ. ഇല്ലെങ്കിൽ അത് നിയമവിരുദ്ധമാകുമെന്നും ഹൈക്കോടതി പറഞ്ഞു. അതുകൊണ്ടാണ് നഷ്ടപരിഹാരം നൽകേണ്ടത്.

നിയമം ലംഘിക്കുന്ന പോലീസിനെക്കുറിച്ചും ഹൈക്കോടതി പറഞ്ഞു. അങ്ങനെയുള്ള പോലീസ് സ്വേച്ഛാധിപതികളാണ്. അത് അനുവദനീയമല്ലെന്ന് ബാംഗ്ലൂർ പോലീസിനെ വിവിമർശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

Content Highlights: Karnataka High Court, Compensation, Young Advocate, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented