സുപ്രീം കോടതി | Photo Courtesy: reuters
സുപ്രീം കോടതി വിധികൾ രാജ്യത്തെ നിയമമാണ്. ഇന്ത്യയിലെ എല്ലാ കോടതികളും അതു പാലിച്ചുകൊണ്ടുവേണം നടപടികൾ സ്വീകരിക്കേണ്ടത്. സുപ്രീം കോടതി വിധികളിലെ മാർഗരേഖകൾ കീഴ്‌കോടതികൾ പാലിച്ചുകൊണ്ട് വിധികൾ എഴുതണം. പക്ഷെ, ഉത്തർ പ്രദേശിലെ നിരവധി കീഴ്‌കോടതികൾ ഇത് പാടേ ലംഘിച്ചുകൊണ്ട് വിധികൾ എഴുതി നീതിന്യായ മൂല്യങ്ങൾ കീഴ്‌മേൽ മറിക്കുന്നത് സുപ്രീം കോടതിയെ ഞെട്ടിച്ച സംഭവമായി.
കേസുകൾ പരിശോധിച്ചുകൊണ്ട് ല്കനൗ ജില്ലാ ജഡ്ജിയെ സുപ്രീം കോടതി കയ്യോടെ പിടികൂടി. എങ്ങിനെ വിധി എഴുതണം എന്നതിന് അദ്ദേഹത്തിന് ജുഡീഷ്യൽ അക്കാദമിയിൽ പരിശീലനം കൂടിയേ തീരൂവെന്ന് സുപ്രീം കോടതി നിർദേശിച്ചു. മേൽനടപടിക്ക് അലഹബാദ് ഹൈക്കോടതിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
വിധി എഴുതാൻ വൈദഗ്ദ്ധ്യം വേണം. അതു ജില്ലാ ജഡ്ജി വികസിപ്പിക്കണം. അതിനാണ് പരിശീലനം വേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. കീഴ്‌കോടതി ജഡ്ജിമാരുടെ വിധികൾ പരിശോധിച്ച സുപ്രീം കോടതി മാർഗരേഖകൾ ആരൊക്കെ ലംഘിച്ചിട്ടുണ്ടെന്നത് നോക്കി വിശദമായ സത്യവാങ്മൂലം നൽകാൻ അലഹബാദ് ഹൈക്കോടതിക്കു
നിർദേശം നൽകി
കീഴ്‌കോടതി ജഡ്ജിമാർ അലക്ഷ്യമായി വിധികൾ എഴുതിയാൽ നീതിനിർവാഹണം തകരുമെന്നുള്ള മുന്നറിയിപ്പ് സുപ്രീം കോടതി നൽകി. ക്രിമിനൽ കേസ് പ്രതികളുടെ അറസ്റ്റ്, ജാമ്യം എന്നീ കാര്യങ്ങളിൽ കീഴ്‌കോടതികൾ പാലിക്കേണ്ട കാര്യങ്ങളാണ് സുപ്രീം കോടതി വിധികളിലൂടെ മാർഗരേഖകൾ നൽകിയത്. അതു കീഴ്‌കോടതികൾ ലംഘിച്ചുകൊണ്ടാണ് വിധികൾ എഴുതിയത്. ഈ ഗൗരവപ്പെട്ട സ്ഥിതിയാണ് സുപ്രീം കോടതിയെ ഞെട്ടിച്ചത്.
ഇത് ഒറ്റപ്പെട്ട കേസ് അല്ല. ഇതുപോലെ നിർഭാഗ്യകരമായ സ്ഥിതി മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്.
Content Highlights: Supreme Court, Wrong Judgement, Judge, Justice, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..