-
പോലീസ് ഉദ്യോഗസ്ഥന് പ്രതിയായ അനധികൃത സമ്പാദ്യകേസ് വിജിലന്‍സ് കോടതി ജഡ്ജി നേരാം വണ്ണം പരിശോധിച്ചോ? ഇല്ലെന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. അതിനാല്‍ ബന്ധപ്പെട്ട രേഖകളും സാക്ഷി മൊഴികളും ശരിയായി വായിച്ചു നോക്കിയശേഷം തീരുമാനമെടുക്കണം എന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം.
ഡിവൈ.എസ്.പി.യായ ബിജു കെ. സ്റ്റീഫനാണ് ഹര്ജിക്കാരന്. അദ്ദേഹത്തെ പ്രതിയാക്കി അനധികൃത സമ്പാദ്യകേസ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ വേണ്ടത്ര കാരണങ്ങള്‍ ഇല്ലെന്നും നാമമാത്രമായി ആരോപണം മാത്രമാണ് നിലവിലുള്ളതെന്നും കേസ് അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് പറഞ്ഞു. അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അദ്ദേഹം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പക്ഷെ കേസ് തുടര്‍ അന്വേഷണം നടത്തണമെന്നും കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നയിച്ച കാരണങ്ങള്‍ തനിക്ക് ബോധ്യപ്പെടുന്നില്ലെന്നും വിജിലന്‍സ് കോടതി ജഡ്ജി പറഞ്ഞു. ഇതിനെതിരെയാണ് ബിജു സ്റ്റീഫന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ കേസില്‍ സാക്ഷിമൊഴികളും മറ്റ് രേഖകളും വിജിലന്‍സ്കോടതി പരിശോധിക്കേണ്ടതായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കണക്കിലെടുത്ത രേഖകള്‍ എന്തുകൊണ്ട് വിജിലന്‍സ്കോടതി പരിശോധിക്കാതെ വിട്ടു എന്നാണ് ഹൈക്കോടതി ചോദിച്ചത്. പ്രസ്തുത രേഖകള്‍ പരിശോധിച്ചതായി കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ അവ പരിശോധിച്ച് തുടര്‍ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ പുതുതായി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി അതിനാല്‍ റദ്ദാക്കി.
Content Highlights: Illegal assets case: Did the Vigilance Court peruse records? asks HC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..