പ്രതീകാത്മകചിത്രം
വാഹനാപകടത്തിൽ അഗ്നിക്കിരയായ ഡ്രൈവിങ് ലൈസൻസ് എങ്ങനെ വീണ്ടെടുക്കും? അത് കഴിയില്ലെന്നുള്ളതാണ് സത്യമെന്ന് സുപ്രീം കോടതി പറഞ്ഞു.
വാഹനാപകടത്തിൽ പരിക്കേറ്റയാൾ നൽകിയ ഹർജി അനുവദിച്ചുകൊണ്ട് നഷ്ട പരിഹാരത്തുക നൽകാൻ ഡൽഹിയിലെ ദേശീയ ഉപഭോക്തൃഫോറം ഉത്തരവിട്ടു. അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇൻഷൂറൻസ് കമ്പനി ഹർജി നൽകിയത്. സുപ്രീം കോടതി അത് തള്ളിക്കളഞ്ഞു.
്ഡ്രൈവിങ് ലൈസൻസ് അപകടത്തിൽ കത്തിപ്പോയിരുന്നുവെന്ന് സർവെയറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ അത് ലഭ്യമല്ലെന്നുള്ളതാണ് സത്യമെന്ന് ഉപഭോക്തൃഫോറം പറഞ്ഞിരുന്നു. എന്നിട്ടും ലൈസൻസ് വേണമെന്ന് ഇൻഷൂറൻസ് കമ്പനി നിർബന്ധിച്ചത് നീതിക്ക് നിരക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കത്തിപ്പോയ ലൈസൻസ് എങ്ങിനെ വീണ്ടെടുക്കാനാണ്? അത് ഒരു മനുഷ്യനും കഴിയില്ല എന്നാണ് ഉപഭോക്തൃഫോറം പറയുന്നത്. യുക്തിക്ക് നിരക്കുന്ന നിഗമനം അതാണെന്ന് സുപ്രീം കോടതിയും പറഞ്ഞു. കെ. നരസിംഹ റെഡ്ഡിക്ക് തുക നൽകാൻ കോടതി ഉത്തരവിട്ടു. ഇൻഷൂറൻസ് തുകയ്ക്ക് കേസു കൊടുത്തയാൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം എങ്ങനെ ഇൻഷൂറൻസ് കമ്പനിക്ക് നിർബന്ധിക്കാൻ കഴിയും? സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
Content Highlights: Niyamavedhi, Driving Licence, Supreme Court, Recover
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..