18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ കുട്ടികളോ; അതിക്രമത്തിനിരയാകുന്നതിന് പരിഹാരം വേലിക്കെട്ടുകളോ?


അഡ്വ.ജെ.സന്ധ്യVideo grab/mathrubumi news

ഹോസ്റ്റല്‍ സമയം രാത്രി 9 30 വരെ പരിമിതപ്പെടുത്തി കൊണ്ടുള്ള വ്യവസ്ഥ നീക്കിക്കിട്ടുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് സമരം ചെയ്യേണ്ടി വരുന്നു. വിദ്യാസമ്പന്നരുടെ നാടെന്ന് കരുതപ്പെടുന്ന കേരളത്തിന് ഇത് എത്രത്തോളം അപമാനകരമാണ്.

ഹോസ്റ്റല്‍ സമയം രാത്രി 9.30 വരെയായി നിജപ്പെടുത്തികൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ 2019ലെ സര്‍ക്കുലര്‍, നമ്മുടെ സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന പുരുഷമേധാവിത്വ ബോധ്യത്തില്‍ ചാലിച്ചെടുത്തതാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ കടമയെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്നും എഴുതപ്പെട്ടതല്ല. മറിച്ച് വിവേചനം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ളതാണ്.സ്ത്രീകള്‍ ഏതുസമയവും അതിക്രമത്തിന് ഇരയാകാം അതുകൊണ്ട് അവര്‍ക്ക് ചുറ്റും വേലിക്കെട്ടുകള്‍ നിര്‍മിക്കുന്നതാണ് എളുപ്പവഴി എന്നതാണ് കാലാകാലങ്ങളായി നമ്മുടെ സമൂഹം വെച്ചുപുലര്‍ത്തി വന്നിട്ടുള്ള പുരുഷമേധാവിത്വത്തില്‍ ഊന്നിയ നയം. നയത്തെ ഊട്ടിയുറപ്പിക്കുന്ന നടപടികള്‍ അന്ധമായി സര്‍ക്കാര്‍ വകുപ്പുകളും ഇക്കാലത്തും സ്വീകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സര്‍ക്കുലര്‍. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് സമത്വം തുല്യത എന്നതൊക്കെ ഉറപ്പുവരുമ്പോള്‍ എങ്ങനെ ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് വിവേചനപരമായ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കാം എന്നത് ഗൗരവകരമായി ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഭരണഘടന അവകാശം ലംഘനം മാത്രമല്ല സര്‍ക്കുലറിലൂടെ ഉണ്ടായിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുന്ന ഉടമ്പടി (CEDAW)യുടെ നഗ്നമായ ലംഘനം കൂടിയാണിത്. പ്രസ്തുത അന്താരാഷ്ട്ര ഉടമ്പടിയുടെ അനുച്ഛേദം 2(ഡി )യില്‍ സ്ത്രീകളോട് വിവേചനാത്മകമായ യാതൊരു നടപടികളും സ്ഥാപനങ്ങളും പൊതുഅധികാരികളും സ്വീകരിക്കരുതെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല കണ്‍വെന്‍ഷനില്‍ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരുമാണ്. 'സീഡോ ' ഒപ്പ് വെച്ച ഒരു രാജ്യം എന്നുള്ള നിലയില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രത്യക്ഷ വിവേചനവും നിയന്ത്രണങ്ങളും കൊണ്ടുവരുന്നത് തികച്ചും നിയമവിരുദ്ധമാണ്.

ഐക്യരാഷ്ട്രസഭ 1979ല്‍ പുറപ്പെടുവിച്ച 'സീഡോ' (CEDAW) കണ്‍വെന്‍ഷന്‍, സ്ത്രീകളുടെ അവകാശരംഗത്തെ പുഷ്ടിപ്പെടുത്താനും സ്ത്രീകളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന, ഇന്ത്യ 1993-ല്‍ അംഗീകരിച്ച, ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇതുപോലുള്ള നിയമവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥമായ സംവിധാനങ്ങള്‍ക്ക് സ്ത്രീകളുടെ ചലന സ്വാതന്ത്ര്യം (mobility)വിലക്കാന്‍ എങ്ങനെയാണ് കഴിയുക?

ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്ന പൊതുവെ 18 വയസ്സ് കഴിഞ്ഞുള്ള വിദ്യാര്‍ത്ഥിനികളെ 'കുട്ടികള്‍' എന്ന് അഭിസംബോധന ചെയ്യുന്നതാണ് സര്‍ക്കുലറിന്റെ മറ്റൊരു ഹൈലൈറ്റ്. ഏത് ഘട്ടത്തിലാണ് ഒരു സ്ത്രീയെ ഇന്ത്യയിലെ സംവിധാനങ്ങള്‍ ഒരു സ്വതന്ത്ര പൗരയായി പരിഗണിക്കുക? 18 വയസ്സ് കഴിയുമ്പോള്‍ നിയമപരമായി വോട്ടവകാശം ലഭിക്കുമെങ്കിലും സ്ത്രീകളെ പൗരരായി അംഗീകരിക്കാന്‍ നമ്മുടെ കുടുംബത്തിനും, സമൂഹത്തിനും,വ്യവസ്ഥിതികള്‍ക്കും വൈമുഖ്യമാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എല്ലാം തന്നെ ഈ അധീശത്ത ചിന്തയില്‍ നിന്നു കൊണ്ട് പ്രാവര്‍ത്തികമാക്കുന്നതാണ്. പല കോളേജുകളിലും 18 കഴിഞ്ഞവരായാലും എന്തിനും ഏതിനും 'ഗാര്‍ഡിയന്റെ' സമ്മതവും നിര്‍ബന്ധം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിക്കുലവും, അനുബന്ധ പ്രക്രിയകളും നിര്‍ബന്ധമായും ജന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കണം. വിദ്യാര്‍ഥിനികളുടെ ഉയര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന ഒരു വേലിക്കെട്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തപ്പെടണം.


സംസ്ഥാന ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗമാണ് ലേഖിക

Content Highlights: hostel curfew for girls in Kozhikode medical college, law point by Adv. J Sandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented