പ്രതീകാത്മകചിത്രം
അഞ്ചും നാലും വയസ്സുള്ള കുട്ടികളുമായി അച്ഛന് ദിവസേന പത്ത് മിനിട്ട് വരെ മൊബൈല്‍ ഫോണില്‍ സംസാരിക്കാം. രാത്രി ഏഴ് മണിക്കും ഒമ്പത് മണിക്കും മധ്യേ മാത്രം.- ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികള്‍ അമ്മയോടൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അവരുടെ ക്ഷേമം മുന്‍നിര്‍ത്തി അങ്ങനെയുള്ള ഉത്തരവ് നല്‍കാനേ കഴിയൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കുട്ടികളെ തനിക്ക് വിട്ടു തരണമെന്ന് അച്ഛനായ എസ്.ദാസിന്റെ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞു. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി അവരെ അമ്മയുടെ പരിരക്ഷയില്‍ വിട്ടുകൊടുത്ത ഒറ്റപ്പാലം കുടുംബകോടതി ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. എസ്.ദാസും ഭാര്യയും തമ്മിലുള്ള ദാമ്പത്യബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെയാണ് ഭാര്യ കുടുംബകോടതിയെ സമീപിച്ചത്. മദ്യപാനിയായ ഭര്‍ത്താവ് കുട്ടികളെ ശല്യപ്പെടുത്തുന്നുവെന്നും അവരുടെ ക്ഷേമം സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഭാര്യ ഹൈക്കോടതിയില്‍ പറഞ്ഞു.
എല്ലാ മാസത്തിലെയും അവസാനത്തെ ശനിയാഴ്ച അച്ഛന് കുട്ടികളെ സന്ദര്‍ശിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ഓണം, ക്രിസ്മസ് അവധിക്കാലത്ത് കുട്ടികള്‍ക്ക് അഞ്ച് ദിവസം അച്ഛനോടൊപ്പം താമസിക്കാം. മധ്യവേനല്‍ അവധിക്കാലത്ത് പതിനഞ്ച് ദിവസവും താമസിക്കാം.
ഭാര്യക്കും കുട്ടികള്‍ക്കുമായി പ്രതിമാസം 7000 രൂപ ഹരജിക്കാരനായ ദാസ് കോടതി ഉത്തരവ് പ്രകാരം നല്‍കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു കൊണ്ടാണ് കുട്ടികളെ അമ്മയ്ക്ക് കോടതി വിട്ടുകൊടുത്തിരിക്കുന്നത്.
Content Highlights: Father can talk with his children for ten minutes, says Kerala High court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..