വ്യാജ ഡിഗ്രിയും വ്യാജ വക്കീലും; പോലീസ് അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൂണു പോലെ പെരുകുന്നത് കാണാം. ഈ തട്ടിപ്പുകാരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി കർശന ഉത്തരവ് നൽകി. ഒരു ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോഴാണ് അതിൽ എതിർകക്ഷിയായ എസ്. ബാബു എന്ന വക്കീലിന്റെ നിയമബിരുദം വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.

ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്നൈ പോലീസ് കമ്മീഷണർക്ക് ഹൈക്കോടതി ഉത്തരവ് നൽകി. വ്യാജ വക്കീലിന്റെ ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിക്കണം. പല കക്ഷികളെയും ഈ വക്കീൽ ചതിച്ചു കാണും. അത് വെളിച്ചത്ത് വരണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

കേസ് അന്വേഷണത്തിന് ശേഷം വേഗത്തിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു വക്കീലിന്റെ ധർമ്മം നീതിക്കുവേണ്ടി നിൽക്കുക എന്നതാണ്. എന്നാൽ, ഇവിടെ വക്കീൽ ചെയ്തിരിക്കുന്നത് സത്യസന്ധതയില്ലാത്ത പ്രവൃത്തിയാണ്. അദ്ദേഹത്തിന്റെ നിമയബിരുദം തന്നെ വ്യാജമായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.

Content Highlights: Fake Degree, Fake Lawyer, Madras High Court, Tamilnadu Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented