വൈദ്യുതിയും വെളിച്ചവും ജീവിതത്തിന്റെ അടിസ്ഥാന ഘടകം: നിഷേധിക്കരുതെന്ന് സുപ്രീം കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

ജീവിക്കാൻ വെളിച്ചം വേണം. ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ് വൈദ്യുതി. അതിനാൽ വാടകക്കാരന് അത് കെട്ടിടം ഉടമ ഒരു കാരണവശാലും നിഷേധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഇന്ദിര ബാനർജിയും മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഈ സുപ്രധാന വിധി.

ഒരു കെട്ടിടം വാടകയ്ക്ക് എടുത്തയാൾക്ക് വൈദ്യുതി കണക്ഷൻ വേണം. അതിനായി കെട്ടിടം ഉടമയുടെ സമ്മതപത്രം ആവശ്യമാണ്. വൈദ്യുതിക്ക് അപേക്ഷിച്ചയാൾ തന്നെയാണോ അവിടെ ബിസിനസ്സ് നടത്തുന്നതെന്ന് ഇലക്ട്രിസിറ്റി അധികൃതർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. എന്നാൽ, ചില സാഹചര്യങ്ങൾ മൂലം സമ്മതപത്രം നൽകാൻ കെട്ടിടം ഉടമ തയ്യാറായില്ല. അപ്പോൾ ഉടമയുടെ വ്യാജ ഒപ്പിട്ട് അപേക്ഷ വാടകക്കാരൻ നൽകി. കെട്ടിടം ഉടമ ദിലീപിന്റെ പരാതിയെ തുടർന്ന് വാടകക്കാരൻ സതീഷിന് എതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു. എന്നാൽ സതീഷിന്റെ ഹർജിയിൽ കേസ് ഹൈക്കോടതി റദ്ദാക്കി. അതിനെയാണ് ദിലീപ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്.

വൈദ്യുതി നിഷേധിക്കാൻ കെട്ടിടം ഉടമയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വ്യാജരേഖ ഉണ്ടാക്കുന്നത് കുറ്റകൃത്യമാണെങ്കിലും ഈ സാഹചര്യത്തിൽ അതിനെ വീക്ഷിക്കണമെന്ന് കോടതി പറഞ്ഞു. വ്യാജരേഖ സതീഷ് ഉണ്ടാക്കിയെങ്കിൽ തന്നെ അത് കെട്ടിടം ഉടമയെ പ്രതികൂലമായി ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കെട്ടിടം ഉടമ സമ്മതം പത്രം നിഷേധിച്ചത്കൊണ്ട് വൈദ്യുതി നൽകാതിരിക്കരുതെന്നും ഇലക്ട്രിസിറ്റി ബോർഡിനെ കോടതി ഓർമ്മിപ്പിച്ചു. വാടകക്കാരന് അനുകൂലമായിരുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സതീഷിന് വൈദ്യുതി നൽകാൻ കോടതി ഉത്തരവിട്ടു.

Content Highlights: Electricity, Power, Light, Supreme Court, Niyamavedhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented