പ്രതീകാത്മകചിത്രം
സ്ത്രീധന മരണ കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നീണ്ട 21 വര്‍ഷങ്ങള്‍ വേണ്ടി വന്നോ? പോലീസിന്റെ അലക്ഷ്യമായ സമീപനം മാത്രമാണ് ഈ കേസില്‍നിന്നു തെളിയുന്നതെന്ന് സുപ്രീം കോടതി നിശിതമായി കുറ്റപ്പെടുത്തി. പ്രതിയെ ഇത്രകാലം പോലീസ് സംരക്ഷിച്ചിരുന്നോ?
ബീഹാറിലാണ് ഈ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇത്ര കാലതാമസത്തിന് കാരണമെന്തെന്ന് ബീഹാര്‍ ഡി.ജി.പി. വിശദീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ബയ്യാ പാണ്ഡെയാണ് പ്രതി. അദ്ദേഹത്തിന്റെ ഭാര്യ 1999-ല്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും പ്രതിയായി പോലീസ് പ്രഥമ വിവരറിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. വിഷം കൊടുത്താണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെനന്ന് കാണുന്നു. സ്ത്രീധനത്തിന് വേണ്ടിയായിരുന്നു കൊല.
ഗൗരവപ്പെട്ട കുറ്റകൃത്യം നടന്നിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാലതാമസം വരുത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതിന് കാരണമെന്താണ്. എല്ലാം നിഗൂഢമായിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതിക്ക് കോടതി ജാമ്യം നല്‍കിയില്ല. പട്ന ഹൈക്കോടതിയും ജില്ലാകോടതിയും ജാമ്യം നിഷേധിച്ചിരുന്നതിന് എതിരെയാണ് പ്രതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസ് അന്വേഷണത്തിലും പോലീസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് ഒരു കാരണവശാലും പൊറുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അതിനാല്‍ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസ് നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
Content Highlights: Dowry death: 21 years to arrest the culprit? asks Supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..