Photo: AFP
കോവിഡ് രോഗികളെ രക്ഷിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഡല്‍ഹി സര്‍ക്കാരാണ്- സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. രോഗികളുടെ ദുരിതം അകറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ എന്തു ചെയ്തു? വീഴ്ചകള്‍ എന്തൊക്കെ ഉണ്ടായി? അതാണ് ആദ്യം പരിശോധിക്കേണ്ടത്. അത് പരിഹരിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചേ പറ്റൂ എന്ന് സുപ്രീം കോടതി പറഞ്ഞു.
കോവിഡ് കേസുകള്‍ പരിശോധിച്ചുകൊണ്ട് സ്വമേധയാ ആണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതുവരെ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ഡല്‍ഹി സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു- കോടതി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്ര ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ആശുപത്രികളില്‍ ഉണ്ടോ? അതിനായി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരും വിദഗ്ധ സമിതികള്‍ രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു. ഡോക്ടര്‍മാരെ കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും കമ്മിറ്റിയില്‍ വേണം.
സാധാരണ രീതിയിലുള്ള പരിശോധകള്‍ ആശുപത്രികളില്‍ വിദഗ്ധ സമിതിക്ക് നടത്താം. കൂടാതെ മുന്‍കൂട്ടിയുള്ള അറിയിപ്പ് ഇല്ലാതെയും പരിശോധന നടത്താന്‍ കോടതി അനുമതി നല്കി. സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ചികിത്സാരീതികള്‍ ഫലപ്രദമാക്കാനുമാണ് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ ആശുപത്രികളില്‍ സ്ഥാപിക്കുകയും വേണം.
കോടതി ഉത്തരവ് നടപ്പാക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കിയേ തീരൂ എന്നും സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Delhi state government should be more vigilant against Corona decease, says Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..