പ്രതീകാത്മകചിത്രം | Photo: PTI
പരിസ്ഥിതിയുടെ പേരുപറഞ്ഞു ഡൽഹി മെട്രോ റെയിൽ വികസനത്തെ തടയാൻ പറ്റില്ലെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പറഞ്ഞു. നാലാം ഘട്ടം വികസനത്തിനായി മരങ്ങൾ മുറിച്ചുനീക്കുന്നതു പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വികസനത്തെ ചോദ്യം ചെയ്തു നൽകിയ പൊതുതാല്പര്യ ഹർജിയിൽ ആരോപിച്ചത്.
മരങ്ങൾ മുറിച്ചുനീക്കിയാൽ ബദൽ വനവത്കരണത്തിനു നടപടിയുണ്ടെന്നു സുപ്രീം കോടതി പറഞ്ഞു. പ്രകൃതി സംരക്ഷണതിനു മറ്റു പരിപാടികളും ഉണ്ട്. അതിനാൽ മെട്രോ വികസനം തടയാൻ പറ്റില്ല. ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമാണ് മെട്രോ. അതിന്റെ വികസനം രാജ്യത്തിന് അനിവാര്യമാണ്. തടസ്സപ്പെടുത്തുന്നത് അനുവദിച്ചുകൂടാ.
പരിസ്ഥിതി സംരക്ഷണത്തിനുള്ള മുൻകരുതലുകൾ എടുത്തുകൊണ്ടാണ് മെട്രോ മുന്നേറുന്നതെന്നു കോടതി നിരീക്ഷിച്ചു. വികസനം ഇപ്പോൾ തടഞ്ഞാൽ കോടികളുടെ നഷ്ടം മെട്രോ കമ്പനിക്കുണ്ടാകും. മലിനീകരണം ഏറ്റവും കുറയ്ക്കുന്ന സംവിധാനവും മെട്രോക്കുണ്ട്. റോഡിലെ വാഹനങ്ങൾ നേരെ മറിച്ചാണെന്ന് കോടതി പറഞ്ഞു.
Content Highlights: Delhi Metro, Environmental Grounds, Can't be Stopped, Supreme Court, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..