.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സക്ക് വിധേയനായ ജില്ലാ ജഡ്ജിക്ക് ആശുപത്രി ചെലവായി 16 ലക്ഷം രൂപ ഡൽഹി സർക്കാർ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ജില്ലാ ജഡ്ജി ദിനേശ് കുമാറിന് വിദഗ്ധചികിത്സ വേണ്ടി വന്നു. പലപ്പോഴും ശ്വാസംമുട്ടൽ അദ്ദേഹത്തെ അലട്ടി. 24 ലക്ഷം രൂപ മൊത്തം അദ്ദേഹത്തിന് ചെലവാക്കി. എന്നാൽ എട്ടു ലക്ഷം മാത്രമേ സർക്കാർ നൽകിയുള്ളൂ.
നിശ്ചിത തുകയേക്കാൾ വളരെ കൂടുതലാണ് സ്വകാര്യ ആശുപത്രി ഈടാക്കിയതെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. തുകയ്ക്ക് സർക്കാർ പരിധി ഏർപ്പെടുത്തിയിരുന്നു. ബാക്കി തുക ആശുപത്രിയിൽനിന്ന് ജഡ്ജിക്ക് ഈടാക്കാമെന്നായിരുന്നു സർക്കാറിന്റെ വാദം. പക്ഷെ, ഹൈക്കോടതി അത് സ്വീകരിച്ചില്ല.
ബാക്കി 16 ലക്ഷം സർക്കാർ നൽകട്ടെ. അതിന് ശേഷം തുക ആശുപത്രിയിൽനിന്നു സർക്കാറിന് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ പ്രാബല്യത്തിലാക്കിയ സർക്കുലർ ലംഘിച്ച് ചികിത്സാതുക ഈടാക്കിയ ആശുപത്രിക്ക് എതിരെ നടപടി എടുക്കാൻ തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlights: Covid 19, Treatment, Delhi High Court, 16 lakhs, Niyamavedhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..