മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം: ഹർജിക്കാരന്റെ സുരക്ഷ ഉറപ്പാക്കണം- സുപ്രീം കോടതി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മകചിത്രം

'മുഖ്യമന്ത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണമല്ലേ? ഹർജിക്കാരന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണം'. സുപ്രീം കോടതിയാണ് ഈ കർശന ഉത്തരവ് നൽകിയത്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എതിരായ ആരോപണമാണ്. ഖനി ലൈസൻസ് നൽകിയതിൽ മുഖ്യമന്ത്രി കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്.

പൊതുതാത്പര്യ ഹർജി നൽകിയത് അഴിമതിക്കെതിരെ പോരാടുന്ന ശിവശങ്കർ ശർമ്മ എന്ന പൊതു പ്രവർത്തകനാണ്. ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതി നടപടി സ്വീകരിച്ചത് റദ്ദാക്കാനാണ് ജാർഖണ്ഡ് സർക്കാരും മുഖ്യമന്ത്രിയും സുപ്രീം കോടതിയിൽ എത്തിയത്. തുടർന്ന് വാദം കേൾക്കാൻ സുപ്രീം കോടതി കേസ് മാറ്റിവെച്ചു. ഇതിനിടയിൽ ഹർജിക്കാരന് എതിരെ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യമുയർന്നു.

എന്തുകൊണ്ട് സംരക്ഷണം വേണം. മുഖ്യമന്ത്രി ഖനി മാഫിയയുടെ ആളാണ്. അതിനാൽ ഹർജിക്കാരന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഹർജിക്കാരന് സംരക്ഷണം വേണം. അത് ഉറപ്പുവരുത്തുമെന്ന് ജാർഖണ്ഡ് സർക്കാറിന് സുപ്രീം കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെ കിട്ടിയെന്നും സുപ്രീം കോടതി തിരക്കി. വിവരാവകാശപ്രകാരം വിവരങ്ങൾ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഹർജി എന്ന് അഭിഭാഷൻ പറഞ്ഞു.

ചട്ടപ്രകാരം എന്തുകൊണ്ട് ആദ്യം പോലീസിനെ സമീപിച്ചില്ലെന്ന് കോടതി നിരക്കി. അതുകൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണമല്ലേ? പോലീസ് അനങ്ങില്ല അതുകൊണ്ടാണ് ജാർഖണ്ഡ് ഹൈക്കോടതിയെ ആദ്യം സമീപിച്ചതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.

Content Highlights: Jarkhand Chief Minister, Hemant Soran, Corruption Allegation, Niyamavedhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented