അമിത് ഷാ പ്രചാരണ പിരിപാടിയിൽ പ്രസംഗിക്കുന്നു | File Photo: ANI
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്നുവെച്ച് രാഷ്ട്രീയ പാർട്ടികൾക്കെതിരെ വഞ്ചനാകുറ്റത്തിന് നടപടി എടുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പ്രസിഡന്റ് ആയിരുന്ന അമിത് ഷാ വോട്ടർമാർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി.
ഇവ പലതും നടപ്പായില്ല, അതിനാൽ ക്രിമിനൽ കേസ് അദ്ദേഹത്തിന് എതിരെ ചുമത്തി വഞ്ചനക്ക് വിചാരണ ചെയ്യാനുള്ള ഹർജി അലീഗഡ് മജിസ്ട്രേറ്റ് കോടതി തള്ളി. അതിനെതിരെയുള്ള ഹർജിയാണ് അലഹബാദ് ഹൈക്കോടി തള്ളിയത്, വോട്ടറായ ഖുർഷിദ് റഹ്മാനാണ് ഹർജിക്കാരൻ.
തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ അത് തിരഞ്ഞെടുപ്പ് അഴിമതിയാകുമെന്നുള്ള ഹർജിക്കാരന്റെ വാദവും ഹൈക്കോടതി തള്ളിക്കളഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റേണ്ടത് രാഷ്ട്രീയ പാർട്ടികളാണ് അവ കോടതി വഴി നടപ്പിലാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Content Highlights: Case will not stand if manifesto is not implemented- Allahabad High Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..