സത്യത്തെ ബലികഴിക്കുന്ന വ്യക്തിക്ക് അധ്യാപകനാകാൻ യോഗ്യതയില്ല: സുപ്രീം കോടതി | നിയമവേദി


ജി. ഷഹീദ്

ട്രെയിനിങ് കോളേജ് അധ്യാപകനായി നിയമിക്കപ്പെട്ട ബി.എസ്. മീണയുടെ നിയമനം ഡൽഹി സർക്കാർ റദ്ദാക്കി.

പ്രതീകാത്മകചിത്രം

ത്യം ബലി കഴിക്കുന്ന ഒരു വ്യക്തിക്ക് അധ്യാപകനാകാൻ യോഗ്യതയില്ല. സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വരും തലമുറയുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കാനുള്ള വ്യക്തിയാണ് അധ്യാപകൻ. അതിനാൽ സത്യം മറച്ചുവെച്ചുകൊണ്ടുള്ള പ്രവൃത്തി ഒട്ടു അഭികാമ്യമല്ല. കോടതി പറഞ്ഞു.

ട്രെയിനിങ് കോളേജ് അധ്യാപകനായി നിയമിക്കപ്പെട്ട ബി.എസ്. മീണയുടെ നിയമനം ഡൽഹി സർക്കാർ റദ്ദാക്കി. അപേക്ഷ നൽകിയ ഘട്ടത്തിൽ ഒരു പ്രധാനകാര്യം അദ്ദേഹം മറച്ചുവെച്ചതായി സർക്കാർ കണ്ടെത്തി. നിങ്ങൾ ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ടോ? ഇതായിരുന്നു ജോലിക്കുള്ള അപേക്ഷയിലെ ചോദ്യം. ഇല്ലെന്നാണ് അദ്ദേഹം എഴുതിയത്.

പക്ഷെ, അദ്ദേഹം പ്രതിയായ കേസ് വിചാരണ ചെയ്ത് വെറുതെ വിട്ടിരുന്നു. ഇക്കാര്യങ്ങൾ മറച്ചുവെച്ചു. ഡൽഹി ഹൈക്കോടതി ഏതായാലും മീണക്ക് അനുകൂലമായി വിധിച്ചു. സർവീസിൽ തിരിച്ചെടുക്കാൻ വിധിയായപ്പോൾ സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

കേസ് വെറുതെ വിട്ടതാണെങ്കിലും സത്യം മറച്ചുവെച്ച നടപടിയാണ് ഹർജിക്കാരൻ ചെയ്തത്. അത് ആശാസ്യമല്ല. അങ്ങനെ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ ദൂഷിത നടപടി ഒരു അധ്യാപകന് യോജിച്ചതല്ല. അതുകൊണ്ട് നിയമനത്തിന് യോഗ്യതയേയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സത്യത്തെ ഒരു അധ്യാപകൻ ബലി കഴിക്കാൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.

ഇതേ പശ്ചാത്തലമുള്ള ഒരു കേസിൽ ഒരു പോലീസുകാരന്റെ നിയമനം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ആ വിധി തനിക്ക് ബാധകമാക്കി നിയമനം ശരിവെക്കണമെന്ന് ബി.എസ്. മീണ വാദിച്ചു. പക്ഷെ, സുപ്രീം കോടതി പറഞ്ഞു, അതൊരു പോലീസുകാരനാണ്. ഇവിടെ ഒരു അധ്യാപകന്റെ കേസാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്ന അധ്യാപകനും പോലീസുകാരനും രണ്ടും രണ്ടാണ്. അധ്യാപകന് സമൂഹത്തിലെ സുപ്രധാന പങ്കാണ് കോടതി ചൂണ്ടിക്കാട്ടിയത്. അധ്യാപകർ സത്യത്തെ മുറുകെപ്പിടിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ സത്യത്തെ ബലി കഴിക്കാൻ പാടില്ലാത്തതാണെന്ന് സുപ്രീം കോടതി പറഞ്ഞു.

Content Highlights: A person who sacrifices the truth is not qualified to be a teacher: Supreme Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented