ഓം പ്രകാശ് ചൗട്ടാല
ഒരു അഴിമതിക്കേസില്‍ ലഭിച്ച പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഓം പ്രകാശ് ചൗട്ടാലയെന്ന ഹരിയാണ രാഷ്ട്രീയത്തിലെ അതികായന് പുറത്തിറങ്ങിയത്. ഇപ്പോള്‍ 87 വയസ്സായി. വാര്‍ധക്യസഹജമായി അസുഖങ്ങള്‍ അലട്ടുന്നുണ്ട്. വീട്ടില്‍ വിശ്രമത്തിലിരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടി മറ്റൊരു കോടതി വിധി വന്നു. 2005ലെടുത്ത അനധികൃതമായി സ്വത്ത് സമ്പാദനക്കേസില്‍ ഡല്‍ഹി കോടതി നാലു വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചിരിക്കുന്നു. ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച വീണ്ടും തിഹാര്‍ ജയിലിലെത്തി. മറ്റു രണ്ടു തടവുകാര്‍ക്കൊപ്പം ജയിലിലെ നമ്പര്‍ രണ്ടിലെ ഒരു സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്ക് വാര്‍ധക്യസഹജമായ രോഗങ്ങളുണ്ടെന്നും ശിക്ഷയിൽ പരമാവധി ഇളവ് ചെയ്യണമെന്നും ചൗട്ടാല ആവശ്യപ്പെട്ടെങ്കിലും സമൂഹത്തിന് മാതൃകയാകുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് സിബിഐ വാദിച്ചു. നാല് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും പിഴയ്ക്കും പുറമെ അനിധകൃതമായി സമ്പാദിച്ച നാല് വസ്തുവകകള്‍ കണ്ടുക്കെട്ടാനും കോടതി വിധിച്ചു.
അഞ്ചു തവണ ഹരിയാണയുടെ മുഖ്യമന്ത്രിയായിട്ടുള്ള ഓം പ്രകാശ് ചൗട്ടാല ഏഴു തവണ എംഎല്‍എ ആയിട്ടുണ്ട്.
ഹരിയാണയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബം
ഹരിയാണയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് ചൗട്ടാലയുടേത്. മുന്‍ ഉപപ്രധാനമന്ത്രിയും ഹരിയാണയിലെ പ്രമുഖ കര്‍ഷക നേതാവുമായിരുന്ന ദേവി ലാലാണ് ഓം പ്രകാശ് ചൗട്ടാലയുടെ പിതാവ്. ഇളയ സഹോദരന് രഞ്ജിത് സിങ് നിലവില്‍ ഹരിയാണയിലെ വൈദ്യുതമന്ത്രിയാണ്. സ്വതന്ത്രനായിട്ടാണ് രഞ്ജിത് സിങ് ജയിച്ച് മന്ത്രിയായത്. മറ്റു രണ്ടു സഹോദരങ്ങളായ ജഗദീഷ് ചൗട്ടാലയും പ്രതാപ് ചൗട്ടാലയും ഇതിനോടകം മരിച്ചു. രണ്ടു മക്കളാണ് ഓം പ്രകാശ് ചൗട്ടലായ്ക്കുള്ളത്. എല്ലാനാബാദ് എംഎല്‍എ ആയിട്ടുള്ള അഭയ് ചൗട്ടാലയും ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) ദേശീയ കണ്‍വീനറായ അജയ് ചൗട്ടാലയും. അജയ് ചൗട്ടാലയുടെ മകന് ദുഷ്യന്ത് ചൗട്ടാലയാണ് ഹരിയാണ ഉപമുഖ്യമന്ത്രി. കുടുംബത്തില്‍ ഇവരെ കൂടാതെയും ചില അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.

ഓം പ്രകാശ് ചൗട്ടാലയുടെ രാഷ്ട്രീയ പ്രവേശവും കരിയറും
1989-ല്‍ വി.പി.സിങ് പ്രധാനമന്ത്രിയായപ്പോഴാണ് പിതാവ് ദേവി ലാല്‍ ഉപപ്രധാനമന്ത്രി ആകുന്നത്. ഇതോടെ ഹരിയാണ മുഖ്യമന്ത്രിപദം ഓം പ്രകാശ് ചൗട്ടാലയെ തേടിയെത്തി. അതുവരെ എംഎല്‍എ അല്ലാതിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രിപദം നിലനിര്‍ത്താന്‍ മൂന്ന് തവണ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നു. ബൂത്ത് പിടിച്ചെടുക്കല്‍ ആരോപണത്തെ തുടര്‍ന്ന് ആദ്യ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അമിര്‍ സിങിന്റെ മരണത്തെ തുടര്‍ന്ന് രണ്ടാമത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി. സ്വന്തം നാടായ ദര്‍ബ കല്യാണില്‍ ഒടുവില്‍ മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചു.
.jpg?$p=ed3e463&w=610&q=0.8)
ജസ്റ്റിസ് കെ.എന്‍.സൈകിയ കമ്മീഷന് രാഷ്ട്രീയ എതിരാളി അമിര്‍ സിങിന്റെ കൊലപാതകത്തില്‍ ചൗട്ടാലയ്ക്ക് പങ്കുള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്നു. ബനാര്‍സി ദാസ് ഗുപ്തയെ അദ്ദേഹത്തിന്റെ പാര്‍ട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. രണ്ടു മാസത്തിനുള്ളില്‍ 1990 ജൂലായ് രണ്ടിന് ഗുപ്തയെ മാറ്റി ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി.
പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അഞ്ചു ദിവസത്തിനകം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. ഹുക്കം സിങ് പദവി ഏറ്റെടുത്തു. എട്ടു മാസം മാത്രമേ ഹുക്കം സിങ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനായുള്ളൂ. ചൗട്ടാലയ്ക്കായി മാറികൊടുക്കേണ്ടി വന്നു. 1991 മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ ആറ് വരെ ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി തുടര്‍ന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ഹരിയാണയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1999-ല്‍ ബിജെപി പിന്തുണയോടെ ചൗട്ടാല വീണ്ടും അധികാര കസേരയിലേക്ക്. 1999 മുതല്‍ 2005 വരെ ഓം പ്രകാശ് ചൗട്ടാല അധികാരത്തില്‍ കാലവധി പൂര്‍ത്തിയാക്കി.
പിതാവടക്കം തള്ളിപ്പറഞ്ഞിട്ടും രാഷ്ട്രീയത്തില്‍ പതറിയില്ല
ഡല്‍ഹി വിമാനത്താവളം വഴി വാച്ചുകള്‍ കടത്തിയെന്ന ആരോപണം നേരിട്ടുപ്പോള് ദേവി ലാല്‍ ഓം പ്രകാശ് ചൗട്ടാലയെ തള്ളി പറഞ്ഞു. ദേവി ലാല്‍ ഉപപ്രധാനമന്ത്രിയും ചൗട്ടാല മുഖ്യമന്ത്രി കസേര ഏറ്റെടുക്കും മുമ്പായിരുന്നു ഇത്. രാഷ്ട്രീയ എതിരാളി കൊല്ലപ്പെട്ടതില്‍ പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടും ചൗട്ടാലയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാനായില്ല. എന്നാല്‍ അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ അധ്യാപക നിയമന അഴിമതിയില്‍ അദ്ദേഹം അകത്തായി. മൂത്ത മകന് അജയ് ചൗട്ടാലയ്ക്കൊപ്പം പത്ത് വര്‍ഷം തിഹാര്‍ ജയിലില്‍ കിടക്കേണ്ട വന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
നിലവിലെ കേസ്
2010 മാര്‍ച്ചിലാണ് അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസ് ഫയല്‍ ചെയ്യുന്നത്. 1993 മുതല്‍ 2006 വരെ മുഖ്യമന്ത്രിയും എംഎല്‍എയും ആയിരുന്ന ഘട്ടത്തില്‍ ചൗട്ടാല 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കണക്കില്‍പ്പെടാത്ത വരുമാന ഉറവിടങ്ങളിലില്ലാത്തവയായിരുന്നു ഈ സ്വത്ത്.

ചൗട്ടാലയും മറ്റു പ്രതികളും അനധികൃതമായി ലഭിച്ച പണം ഉപയോഗിച്ച് മൂന്ന് വസ്തുവകകള്‍ വാങ്ങുകയും കൂടാതെ 95 ലക്ഷം രൂപ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2019ല്‍ 3.68 കോടിയുടെ ചൗട്ടാലയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. അദ്ദേഹത്തിന്റെ ഫ്ളാറ്റും ന്യൂഡല്‍ഹി, പഞ്ചകുള, സിര്‍സ എന്നിവിടങ്ങളിലുള്ള ഭൂമിയുമാണ് പിടിച്ചെടുത്തത്.
പാര്‍ട്ടിയിലെ പിളര്‍പ്പ്
നിയമന അഴിമതി കേസില്‍ പ്രകാശ് സിങ് ചൗട്ടാലയും മൂത്ത മകന് അജയ് ചൗട്ടാലയും ജയിലിലായതോടെ ഐഎന്‍എല്‍ഡിക്ക് അധികാരം നഷ്ടമായി. ഓം പ്രകാശ് ചൗട്ടാലയുടെ അഭാവത്തില്‍ പാര്‍ട്ടി ക്ഷയിച്ചു. ഇളയ മകന് അഭയ് ചൗട്ടാലയ്ക്ക് പാര്‍ട്ടിയെ ഒരുമിപ്പിച്ച് നിര്‍ത്താനായില്ല. 2019 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുടുംബത്തിലുണ്ടായ കലഹം പാര്‍ട്ടിയെ പിളര്‍ത്തി. ജനനായക് പാര്‍ട്ടിയെന്ന (ജെജെപി) പുതിയ രാഷ്ട്രീയ കക്ഷി രൂപംകൊണ്ടു.

2019-ലെ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ ജയിച്ച് ജെജെപി ഹരിയാണയില്‍ കിങ്മേക്കറായി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യത്തിലായി. ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനും അജയ് ചൗട്ടാലയുടെ മകനുമായ ദുഷ്യന്ത് ചൗട്ടാല ഹരിയാണ ഉപമുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡിക്ക് ഒറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്. അതും സ്വതന്ത്രനായി മത്സരിച്ച്, എല്ലനാബാദില്‍ നിന്ന് അഭയ് ചൗട്ടാലയാണ് ജയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..