രാജകുമാരി: കജനാപ്പാറ ഗവ.ഹൈസ്‌കൂളിന്റെ മുപ്പത്തിയഞ്ചാമത് വാര്‍ഷിക ആഘോഷവും പ്രഥമാധ്യാപകനായ ജോര്‍ജ് ജോസഫിന് യാത്രയയപ്പും നടന്നു. 

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷിക ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എല്‍ദോ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പര്‍ എ.പി.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക ആഘോഷത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.പി.ജോയി, പി.രവി, പരിമളം, അമുദ വല്ലഭന്‍, വ്യാപാരി വ്യവസായി പ്രതിനിധി പി.റ്റി.ജോണ്‍സണ്‍ എസ്.ആണ്ടവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ജോര്‍ജ് ജോസഫിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പും നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.