തൊടുപുഴ: കാർ ഇടിച്ചുവീണ വഴിയാത്രക്കാരനെ വലിച്ചിഴച്ച് കാർ ഓടി.കാറിനടിയിൽ കുടുങ്ങിയ ആൾ മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറയ്ക്കൽ തോമസ് ദാവീദ് (സോമൻ-56) ആണ് മരിച്ചത്.

kottayam
തോമസ് ദാവീദ്

വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ദാരുണാന്ത്യം ഉണ്ടായത്. കാറിനടിയിൽ കുരുങ്ങിയ സോമനെ മീറ്ററുകളോളം റോഡിലൂടെ വലിച്ചു കൊണ്ട് പോയ കാർ നിർത്താതെ പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ആലക്കോട്-ചാലാശേരി റൂട്ടിലായിരുന്നു അപകടം. പിന്നിൽനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോമനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ചശേഷം നിർത്താതെപോയ കാർ പിന്നീട് കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: റോസിലി. മക്കൾ: ടോണി, റോണി. മരുമകൾ: അശ്വതി.