തൊടുപുഴ: മണക്കാട് ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് വനിതകൾക്കായി സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽനടന്ന സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വത്സാ ജോൺ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജി ദിവാകരൻ, ജിൻസി ജോമോൻ, ശോഭനാ രമണൻ, സുജാതാ രാധാകൃഷ്ണൻ, ഉഷാകുമാരി സന്തോഷ്‌ കുമാർ, ആശാ സന്തോഷ് എന്നിവർ സംസാരിച്ചു.